HOME
DETAILS

രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യമാറ്റത്തിന് മുന്‍ഗണന നല്‍കണം: അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്

  
backup
June 02 2016 | 23:06 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനപ്പുറം സാമൂഹ്യമാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷറഫുദ്ദീന്‍ അഹമ്മദ് കാണ്‍പൂര്‍. തൃശൂര്‍ കാളത്തോട് മഹല്ല് ഹാളില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെപ്പോലെ ബഹുഭൂരിപക്ഷം ദരിദ്രരും സാധാരണക്കാരുമായ ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന അവസ്ഥക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാര്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവക്കുകയാണ്.
ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികരിക്കുകയാണ് ചെയ്തിട്ടുള്ളത്. പട്ടിണിയും ജാതീയത മൂലമുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരെയുള്ള വിവേചനവും അക്രമവും കൂടിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത് ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പേരില്‍ ആശങ്ക പരത്തിയാണ് അധികാരത്തിലേറിയതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയാവതരണം നടത്തിയ എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഇ.അബൂബക്കര്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കണ്ട് തുടങ്ങിയട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടു. പട്ടാള ഭരണത്തിനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അടിസ്ഥാന സാംസ്‌കാരിക മൂല്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പില്‍ കോടികള്‍ മുടക്കി സീറ്റുതരപ്പെടുത്തുന്നവര്‍ പിന്നീട് കോടികളെറിഞ്ഞ് ജനങ്ങളെ വിലക്കെടുക്കകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് മുസ്ലിംകളും ദലിതുകളുമാണ്.
ജനസംഖ്യാനുപാതികമായി അവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല.  പ്രബലവിഭാഗങ്ങളുടെ മതാചരങ്ങള്‍ എല്ലാവരും ആചരിക്കുമ്പോള്‍ അവര്‍ മതേതര വാദിയാവുന്നു.
വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും അതിനെ എതിര്‍ത്താല്‍ അയാള്‍ വര്‍ഗീയ വാദിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ്, എം.കെ മനോജ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ യഹിയ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീന്‍ എളമരം, സംസ്ഥാന സെക്രട്ടരി റോയ് അറക്കല്‍, എ.കെ അബ്ദുല്‍ മജീദ്, വി.എം ഫഹദ്,  ഡോ. സി.ടി സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago