പൊലിസ് വിഭാഗത്തിന്റെ പ്രമോഷന്‍ അപാകതകള്‍ പരിഹരിക്കും: മന്ത്രി കെ. രാജു
കൊട്ടാരക്കര: പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സര്‍ക്കാര്‍ വിഭാഗത്തിലെ പോലെ പ്രമോഷന്‍ വേഗത്തില്‍ ലഭിക്കാറില്ലെന്ന് മന്ത്രി അഭിപ്രപ്പെട്ടു.
ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നിരവധി കേസുകളുടെ പേരില്‍ പ്രമോഷന്‍ തടയപ്പെടുകയാണ് .
പൊലിസ് സേനയിലെ അര്‍ഹതപ്പെട്ടവരുടെ പ്രമോഷന്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളാ പൊലിസ് ഓഫിസേഴ്‌സ് അസ്സോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ലയുടെ അഞ്ചാമത് ജില്ലാ സമ്മേളനം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് എം. രാജേഷ് അധ്യക്ഷനായി.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബി. ശ്യാമളയമ്മ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എസ് . ശശികുമാര്‍, വൈസ് ചെയര്‍മാന്‍ സി. മുകേഷ്, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ , കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, ഡിവൈ.എസ്.പി മാരായ കെ ആര്‍ ശിവസുതന്‍ പിള്ള, എം അനില്‍ കുമാര്‍, കൊട്ടാരക്കര ഇന്‍സ്പക്ടര്‍ എസ് എച്ച് ഒ , ഒ എ സുനില്‍ , എസ് സലീം, എസ് സുനി ,വി പി ബിജു ,എ സുരേഷ് കുമാര്‍ സംസാരിച്ചു.
ഉച്ചക്ക് 12 ന് നടക്കുന്ന പ്രതിനിധി സമ്മേളനം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി.
പുനലുര്‍ ഡിവൈ.എസ്.പി ബി . കൃഷ്ണകുമാര്‍ , ഡി വൈ എസ് പി മാരായ കെ ഹരികൃഷ്ണന്‍, സിനി ഡെന്നീസ്, പ്രേംജി കെ നായര്‍, വനിതാ സെല്‍ സി ഐ പി അനിതകുമാരി, കെ ബാലന്‍, എസ് നജീം, സി ആര്‍ ബിജു, സാജു, ആര്‍ എല്‍, ബി ജി. അനില്‍കുമാര്‍, എം ചന്ദ്രശേഖരപിള്ള, എസ് സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."