HOME
DETAILS

  
backup
March 30, 2018 | 6:58 AM

508484-2

 

ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ ഇടപെടലും ബഹ്‌റൈന്‍ കേരളീയ സമാജം, സാംസ്‌കാരിക സംഘടന ബഹ്‌റൈന്‍ പ്രതിഭ എന്നിവയുടെ അകമഴിഞ്ഞ പിന്തുണയും ചേര്‍ന്നപ്പോള്‍ തലചായ്ക്കാന്‍ വീട് എന്ന എണ്‍പത്തെട്ട്കാരി കൊച്ചുപെണ്ണിന്റെ ആഗ്രഹത്തിന് സ്വപ്നസാഫല്യം. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചപ്പോഴാണ് ബഹ്‌റൈന്‍ മലയാളികളുടെ സംഘടന കേരളത്തിലെ ഓരോ ജില്ലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ബഹ്‌റൈന്‍ കേരളീയ സമാജം നേതൃത്വവുമായി ബന്ധപ്പെടുകയും തന്റെ മണ്ഡലത്തിലെ വീടില്ലാത്ത കളകര്‍കോട് ചെന്നയ്ക്കല്‍വെളി കൊച്ചുപെണ്ണിന് വീട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.
ബഹ്‌റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഖത്തര്‍ എന്‍ജിനിയറിങ്ങിലെ തിരുവനന്തപുരം പേട്ട സ്വദേശി ബാബുരാജ് വീട് വച്ച് നല്‍കാന്‍ സന്മനസ്സ് കാട്ടുകയും ചെയ്തു. ഇദ്ദേഹം അഞ്ചരലക്ഷം രൂപ നല്‍കി. ആര്‍ക്കിട്ടെക്ട് ശങ്കറിന്റെ രൂപ കല്‍പ്പനയോടെ കുളിമുറികളോടുകൂടിയ രണ്ടുകിടപ്പുമുറി, ഒരു ഹാള്‍, അടുക്കള, സിറ്റ് ഔട്ട് എന്നിവയോടുകുടിയ വീടാണ് നിര്‍മ്മിച്ച് കൈമാറിയത്. കൊച്ചുപെണ്ണിന്റെ രണ്ടുപെണ്‍മക്കളും ഒരു മകളുടെ ഭര്‍ത്താവുമാണ് ഈ വീട്ടിലെ താമസക്കാര്‍.
വീട്ടിലെ ഒരംഗം രോഗബാധിതനായതോടെ ഇവരുടെ വീട് എന്ന സ്വപ്നം മരീചികയായി മാറുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, സുവര്‍ണ പ്രതാപന്‍, സുബീര്‍ കണ്ണൂര്‍, ജി.ശങ്കര്‍,ബാബുരാജ്, തിരുവനന്തപുരത്ത് ആര്‍ക്കിടെക്ടായ അദ്ദേഹത്തിന്റെ ഭാര്യ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവേശനത്തിന് എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago