HOME
DETAILS

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച: അന്‍പതിലധികം എം.പിമാരുടെ പിന്തുണയായി

  
backup
March 30, 2018 | 1:47 PM

impeachment-motion-against-cji

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തിന് വന്‍ പിന്തുണ. അന്‍പതിലധികം എം.പിമാരുടെ ഒപ്പ് ലഭിച്ച നോട്ടീസ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന നോട്ടീസില്‍ സി.പി.എം, സി.പി.ഐ അംഗങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

ഇംപീച്ച്‌മെന്റ് എന്തിന്?

സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങളില്‍ തുടര്‍നടപടി കൈക്കൊള്ളുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്‌മെന്റിന് പ്രതിപക്ഷം തയാറെടുക്കുന്നത്.

ചുരുങ്ങിയത് 50 എം.പിമാരെങ്കിലും ഒപ്പുവച്ച പ്രമേയം ഉണ്ടെങ്കില്‍ മാത്രമേ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിക്കുകയുള്ളൂ.

മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇംപീച്ച്‌മെന്റിന് തയാറാകുന്നതെന്ന് പ്രതിപക്ഷ എം.പിമാരില്‍ ചിലര്‍ പറഞ്ഞു. ഇംപീച്ച്‌മെന്റ് നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, എം.ബി ലോകൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും ആറ് ഓവറിൽ അവൻ മത്സരം വിജയിപ്പിക്കും: ഗംഭീർ

Cricket
  •  a day ago
No Image

നെതന്യാഹു കൊല്ലപ്പെട്ടോ? അഭ്യുഹങ്ങള്‍ക്കിടെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇസറാഈല്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഷംസീറും, മണിയും, മുകേഷുമില്ല; യുവ നിരയും പുറത്ത്; സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ സമ്മിശ്ര പ്രതികരണം 

Kerala
  •  a day ago
No Image

ഒഡീഷയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, പത്ത് പേർക്ക് പരുക്ക്

National
  •  2 days ago
No Image

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും

Kerala
  •  2 days ago
No Image

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

National
  •  2 days ago
No Image

The Unyielding Fortress: Why American Intelligence and Israeli Media Admit Iran Cannot Be Easily Overthrown

International
  •  2 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

Kerala
  •  2 days ago
No Image

Anti-Muslim Bias in British Media: When Facts and Figures Reveal the Truth, Why Do Authorities Refuse to Act?

International
  •  2 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നടക്കാനിരുന്ന അർജന്റീന-സ്പെയിൻ ഫൈനലിസിമ പോരാട്ടം റദ്ദാക്കി

Football
  •  2 days ago