പയ്യന്നൂരില്‍ ഹൈടെക് കോടതി കെട്ടിടം വരുന്നു
പയ്യന്നൂര്‍: പയ്യന്നൂരില്‍ പുതുതായി കോര്‍ട്ട് കോംപ്ലക്സ് നിര്‍മിക്കുന്നതിന് 14 കോടി രൂപയുടെ ഭരണാനുമതിയായതായി സി. കൃഷ്ണന് എം.എല്‍.എ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് നിലകളുള്ള കോടതി സമുച്ചയമാണ് നിര്‍മിക്കുന്നത്. ഒന്നാം നിലയില്‍ മജിസ്ട്രേറ്റ് കോടതി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ മുന്‍സിഫ് കോടതി, മൂന്നാം നിലയില്‍ ജില്ലാ നിലവാരത്തിലുള്ള സ്പെഷല്‍ കോടതി, നാലാം നിലയില്‍ റെക്കോര്‍ഡ് റൂം, അഞ്ചാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുണ്ടാകും. 49,012 സ്ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തില്‍ അഡ്വക്കറ്റ് ഹാള്‍, ലേഡി അഡ്വക്കറ്റ് ഹാള്‍, മീഡിയേഷന് റൂം, പൊലിസ് ട്രേസിങ്ങ് റൂം, ക്ലര്‍ക്ക് റൂം, ഫീഡിങ് റൂം, സ്ക്രീന്‍ സൗകര്യങ്ങള്‍, 60 കാറുകള്‍ക്കും 40 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ട്. നിലവില്‍ 60 വര്‍ഷത്തോളം പഴക്കമുള്ള മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്ന സ്ഥലത്താണു പുതിയ കെട്ടിടം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."