HOME
DETAILS
MAL
വര്‍ക്കല മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 7.5 കോടി
backup
April 05 2018 | 01:04 AM
കിളിമാനൂര്‍: വര്‍ക്കല മണ്ഡലം പരിധിയിലെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകളുടെ നവീകരണത്തിനായി 7.50കോടി രൂപ അനുവദിച്ചു. പാരിപ്പള്ളി കുളമട കിഴക്കനേല കാട്ടുപുതുശേരി പള്ളിക്കല്‍ റോഡ്, പള്ളിക്കല്‍ ചടയമംഗംലം റോഡ്, മടവൂര്തകരപ്പറമ്പ് റോഡ് എന്നിവയുടെ നവീകരണത്തിനാണ് ഏഴരക്കോടി രൂപയുടെ ഭരണാനുമതിയായത്. പൊതുമരാമത്ത് സ്പെഷ്യല്‍ ഫണ്ടായാണ് തുക അനുവദിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി. ജോയി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."