അഹ്ലുസുന്ന ആദര്‍ശ വിശുദ്ധിയുടെ നേര്‍മാര്‍ഗം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പടിഞ്ഞാറത്തറ: തീവ്രവാദ വര്‍ഗീയവാദ പ്രചാരണങ്ങളിലൂടെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന ലോകത്ത് സത്യവഴി കാണിക്കാന്‍ പാരമ്പര്യ വഴിയായ അഹ്ലുസുന്നയുടെ ആദര്‍ശത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍.
സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ മേഖലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുഹൈല്‍ വാഫി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന് കുട്ടി യമാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എം ബഷീര്‍, ഇ. ഉസ്മാന് ദാരിമി, പി.സി ഉമര്‍, ഷറഫുദ്ദീന് നിസാമി, ഹാരിസ് കണ്ടിയന്‍, ഇബ്രാഹിം മൗലവി, ജി. ആലി, കാഞ്ഞായി ഉസ്മാന് സംസാരിച്ചു. അലി യമാനി പന്തിപ്പൊയില്‍ സ്വാഗതവും അബ്ബാസ് പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."