കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ബല്‍റാമിനെ പിന്തുണച്ച് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ്സില്‍ പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നേതാക്കള്‍ എല്ലാവരുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജിന് പിന്തുണ നല്‍കികൊണ്ടുള്ള നിയമനിര്‍മാണത്തെ വി.ടി ബല്‍റാം എം.എല്‍.എ വിമര്‍ശിച്ചിരുന്നു. എന്നാല്‍, രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ സര്‍ക്കാര്‍ നീക്കത്തെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, മുതിര് കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണി മാനേജ്മെന്റുകള്ക്കെതിരേയും ബില്ല് പാസാക്കിയതിനെതിരേയും രംഗത്തെത്തിയതിനു പിന്നാലെയാണ് കെ.സി വേണുഗോപാലിന്റെയും വരവ്.
കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പകരം നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഗ്രൂപ്പ് മാത്രം മതി എന്ന നിലപാടിലേക്ക് പോയാല്‍ പാര്‍ട്ടിയുണ്ടാവില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."