HOME
DETAILS

പൊലിസിന്റെ കുറ്റകൃത്യങ്ങള്‍

  
backup
April 07 2018 | 19:04 PM

policeinte-kuttakrityangal

 



പൊലിസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന  കാലഘട്ടത്തിലൂടെയാണ്  കടന്നു പോകുന്നത്.  പൊലിസ് അതിക്രമങ്ങളും പോലിസ് പീഡനങ്ങളും  സ്ഥിരം വാര്‍ത്തയായിക്കഴിഞ്ഞു.  ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ പോലിസുദ്യോഗസ്ഥന്‍ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പോലെ തന്നെയാണ്.  ഇത് ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങി മറ്റു നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരും. എന്നാല്‍, ഒരു പൊലിസുദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളേറെയും അജ്ഞരാണ്. 2011ലെ കേരളാ പൊലിസ് നിയമത്തില്‍ ജാമ്യം കിട്ടുന്നവയും ജാമ്യം കിട്ടാത്തവയുമായി പൊലിസ് പദവിയിലിരുന്ന് ചെയ്യുന്ന നിരവധി കുറ്റകൃത്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. പൊലിസ് എന്ന ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളാണിവ.  ബഹുജനങ്ങള്‍ക്കും പൊലിസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കും പൊലിസ് സേനാംഗങ്ങള്‍ ചെയ്യുന്ന ഈ കുറ്റകൃത്യങ്ങളെ കുറിച്ച് വലിയ ധാരണയില്ല.
 കേരളാ പൊലിസ് ആക്ടിന്റെ 114ാം വകുപ്പ് പൊലിസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന കൃത്യവിലോപം സംബന്ധിച്ചുള്ളതാണ്.  സേനയിലെ അംഗങ്ങള്‍ക്ക് ബാധകമായിട്ടുള്ള നിയമവ്യവസ്ഥയോ നടപടിക്രമമോ ചട്ടമോ റഗുലേഷനോ ലംഘിക്കുകയോ അനുസരിക്കാന്‍ ഉപേക്ഷ വരുത്തുകയോ ചെയ്യുക, കര്‍ത്തവ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്നതിലേക്കായി രോഗം നടിച്ചു കിടക്കുകയോ രോഗമോ പരിക്കോ ഉണ്ടെന്ന് ഭാവിക്കുകയോ സ്വമേധയാ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്യുക, മറ്റേതെങ്കിലും വിധത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീരുത്വത്തിന് അടിപ്പെടുക തുടങ്ങിയവ ഈ വകുപ്പനുസരിച്ചുള്ള പൊലിസ് സേനയിലെ അംഗത്തിന്റെ കുറ്റകൃത്യങ്ങളാണ്. മൂന്നു മാസം വരെ തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.  
കുറ്റകൃത്യം ചെയ്യുന്ന പൊലിസുദ്യോഗസ്ഥന് ജാമ്യം ലഭിക്കും. വകുപ്പുതല നടപടികള്‍ മാത്രവും ഈ കുറ്റകൃത്യങ്ങള്‍ക്ക് ആകാം.  പൊലിസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് 115ാം വകുപ്പനുസരിച്ച് ഏഴു വര്‍ഷം വരെ തടവു ശിക്ഷയോ, 12 മാസത്തെ ശമ്പളത്തില്‍ കവിയാത്ത പിഴയോ ഇൗടാക്കാവുന്ന കുറ്റകൃത്യങ്ങളാണ്. നിയമാനുസൃതമായ അധികാരമോ കാരണമോ ഇല്ലാതെ ശല്യമുണ്ടാക്കാന്‍ വേണ്ടി ഏതെങ്കിലും കെട്ടിടത്തിലോ ഉരുവിലോ കൂടാരത്തിലോ സ്ഥലത്തോ പ്രവേശിക്കുകയോ അനാവശ്യമായ പരിശോധന നടത്തുകയോ അതിനിടയാക്കുകയോ ചെയ്യുക, നിയമവിരുദ്ധമായും ശല്യമുണ്ടാക്കാന്‍ വേണ്ടിയും ന്യായമായ കാരണം കൂടാതെയും ഏതെങ്കിലും ആളുടെ വസ്തു പിടിച്ചെടുക്കുകയോ ഒരാളെ തടങ്കലില്‍ വയ്ക്കുകയോ പരിശോധന നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുക, കസ്റ്റഡിയിലുള്ളതോ  കര്‍ത്തവ്യത്തിനിടയില്‍ താന്‍ ബന്ധപ്പെടുന്നതോ ആയ ആളെ കരുതിക്കൂട്ടി പീഡനത്തിനോ ഏതെങ്കിലും വിധത്തിലുള്ള മനുഷ്യത്വരഹിതമോ നിയമവിരുദ്ധമോ ആയ വ്യക്തിപരമായ ആക്രമണത്തിനോ ഗുരുതരമായ ദുര്‍വൃത്തിക്കോ വിധേയനാക്കുക, കരുതിക്കൂട്ടിയും അറിവോടെയും ദുരുദ്ദേശ്യപരമായും നിരപരാധിയെ ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി  വ്യാജ പ്രസ്താവന രേഖപ്പെടുത്തുകയോ വ്യാജരേഖയുണ്ടാക്കുകയോ പൊലിസിനു മേല്‍ ആക്രമണം നടന്നുവെന്ന് വ്യാജമായ ആരോപണം ഉന്നയിക്കുകയോ ചെയ്യുക, പൊലിസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാള്‍ തടയാന്‍ ബാധ്യസ്ഥനായ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് കരുതിക്കൂട്ടിയും നേരിട്ടും സഹായമോ പ്രേരണയോ നല്‍കുക എന്നിവ 116-ാം വകുപ്പനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ്.  ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുന്നത്.  ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ക്കാണ് ഈ കുറ്റകൃത്യങ്ങള്‍ എല്ലാം വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം.
പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന  കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണ ജനത ഇന്നും ബോധവാന്മാരല്ല.  ഇതു സംബന്ധിച്ച  അവബോധനം ജനങ്ങള്‍ക്കുണ്ടാകേണ്ടത്  ഒഴിച്ചു കൂടാനാവാത്തതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago