HOME
DETAILS
MAL
ഇടം പദ്ധതി: യു. എന്നിലേക്ക് ഉദ്യോഗസ്ഥ സംഘവും
backup
April 08 2018 | 01:04 AM
കൊല്ലം: രാജ്യാന്തര അംഗീകാരം നേടിയ ഇടം പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരായ കൊല്ലത്തെ ഉദ്യോഗസ്ഥ സംഘം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അഭിമാന സാന്നിധ്യമായി പങ്കെടുക്കും.
പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ നിര്‍വഹണ രീതിയും അനുബന്ധ വിവരങ്ങളും രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അവതരിപ്പിക്കും. നിര്‍വഹണ സംവിധാനത്തിന്റെ വിശദീകരണം വഴി മാതൃകാ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ട ഇടത്തിന് വ്യാപക സ്വീകാര്യതയാകും ഉറപ്പാക്കാനാകുക.
അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് എന്നിവരാണ് ജില്ലയില്‍ നിന്നുള്ള മറ്റു രണ്ടു പ്രതിനിധികള്‍.
പത്തൊന്‍പതോളം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഏകോപിപ്പിച്ചു തയാറാക്കിയ പദ്ധതിയുടെ ഘടകങ്ങളാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."