പാര്‍പ്പിടമേകി ചങ്ങനാശേരി ജങ്ഷന്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ സേവനം
ചങ്ങനാശേരി: ഇത്തിത്താനം പൊന്‍പുഴ മാമാലശ്ശേരിയില്‍ വിജി ജേക്കബ്ബിനു ഇത് ആശ്വാസ നിമിഷം, ചങ്ങനാശേരി ജങ്ഷന്‍ ഫേസ് ബുക്ക് കൂട്ടായ്മക്ക് ഇത് സേവന നിര്‍വൃതിയുടെ നിമിഷം.
വിജി ജേക്കബ് ജന്മനാ വികലാംഗനാണ്, ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുബം, ഈ വീട്ടില്‍ ആണ് താമസം, സ്വന്തമായി വരുമാന മാര്‍ഗം ഇല്ല. സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചങ്ങനാശേരിക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ചങ്ങനാശേരി ജംഗ്ഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സാമൂഹ്യ മാദ്ധ്യമങ്ങളെ സംബന്ധിച്ച പൊതു ധാരണ തിരുത്തിയെഴുതുകയാണ്.
വര്‍ഷം തോറും നടത്തിവരുന്ന കുടുംബ സംഗമം ഉപേക്ഷിച്ചാണ് ഒരു കുടുംബത്തെ സഹായിക്കുവാന്‍ കൂട്ടായ്മ ഈ വര്‍ഷം തയ്യാറായത്. കുടുംബ സംഗമത്തിന് ചിലവാകുന്ന തുക സേവനത്തിനായി മാറ്റി വെയ്ക്കുവാന്‍ അഡ്മിന്‍ പാനല്‍ തീരുമാനിക്കുകയായിരുന്നു. അംഗങ്ങള്‍ കൂടി അകമഴിഞ്ഞ് സഹായിച്ചതോടെ വിജി ജേക്കബ്ബിനു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി.
ഇത്തിത്താനത്ത് പണിത പുതിയ വീടിന്റെ താക്കോല്‍ ദാനം നാളെ രാവിലെ 11ന് സുരേഷ് ഗോപി എം.പി. നിര്‍വഹിക്കും. ചടങ്ങില്‍ കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ രാജഗോപാല്‍, വാര്‍ഡ് മെമ്പര്‍ ബി.ആര്‍ മഞ്ചേഷ്, സിപിഎം ലോക്കല്‍ കമ്മറ്റി സെക്കട്ടറി എം.എന്‍ മുരളീധരന്‍ നായര്‍ എന്നിവര്‍ സംബന്ധിക്കും.
2011ല്‍ ആരംഭിച്ചതാണ് സിജെ എന്ന് അംഗങ്ങള്‍ ചുരുക്കപ്പേരില്‍ വിളിക്കുന്ന ചങ്ങനാശേരി ജംങ്ഷന്‍ എന്ന കൂട്ടായ്മ. സ്‌നേഹം സൗഹൃദം സേവനം എന്നി മുദ്രവാക്യത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നു, വൃക്ക രോഗികള്‍ക്ക് ധനസഹായം, എച് ഐ വി ബാധിതരെ ദത്തെടുക്കല്‍, വരള്‍ച്ചക്കാലത്ത് കുടിവെള്ള വിതരണം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം, വൃദ്ധ സദനങ്ങളില്‍ സ്ഥിരമായി നടത്തി വരുന്ന അന്നദാനം, വികലാംഗര്‍ക്ക് വീല്‍ ചെയര്‍ വിതരണം, ജൈവ കൃഷിയും ജൈവ കര്‍ഷകര്‍ക്ക് സൌജന്യ പരിശീലനവും, പൊടിപ്പാറ സ്‌കൂളില്‍ ശുചിമുറി നവീകരണം, ജനറല്‍ ആശുപത്രിയില്‍ എല്ലാ ഞായറാഴ്ചയും രണ്ടു വര്‍ഷമായി തുടരുന്ന ഉച്ചഭക്ഷണ വിതരണം തുടങ്ങിയവ കൂട്ടായ്മ ചെയ്ത പ്രവര്‍ത്തനങ്ങളാണ്.
ഇപ്പോള്‍ എട്ടു ലക്ഷം രൂപ ചിലവില്‍ വീട് വെച്ചു നല്‍കുന്നതില്‍ വരെ എത്തി നില്‍ക്കുന്നു. ഇന്ത്യയിലെ പോലെ തന്നെ കുവൈറ്റ്, ദുബായ്, യു കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ചാപ്റ്ററുകള്‍ ഉള്ള ചങ്ങനാശേരി ജംഗ്ഷനില്‍ നാല്‍പ്പതിനായിരത്തിലധികം അംഗങ്ങള്‍ ഉണ്ട്. വരുന്ന ചങ്ങനാശേരി ജംഗ്ഷന്‍, സേവന പദ്ധതികള്‍ക്കായി ട്ട്രസ്സ്റ്റും രൂപീകരിച്ചിട്ടുണ്ടെന്ന് പത്രസമ്മേ#്‌ളനത്തില്‍ പങ്കെടുത്ത ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍, അഡ്മിന്‍മാര്‍ ആയ ജിനോ ജോര്‍ജ്, ഡോ: ബിജു ജി നായര്‍,നവാസ് പി എ, മഞ്ജീഷ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."