സി.ബി.ഐ അന്വേഷണം വേണമെന്ന് സുധീരന്‍
കൊച്ചി: വരാപ്പുഴയില്‍ നിരപരാധിയായ യുവാവ് പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി മരിച്ചത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയത്തിന് ഉത്തമ ഉദാഹരണമാണ്. വരാപ്പുഴയില്‍ പൊലിസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മാതൃക കാട്ടണം. സംഭവത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായ അന്വേഷണമാണ് നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
കൊലക്കുറ്റത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്ത സി.പി.എം നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വാസുദേവന്റെ വീട് ആക്രമിച്ച യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണം. ബി.ജെ.പിയുടെ നിലപാട് സംശയകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വി.ഡി സതീശന്‍ എം.എല്‍.എ, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, മുന്‍ എം.പി കെ.പി ധനപാലന്‍ എന്നിവര്‍ സുധീരനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."