ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവ് ഗൗരവത്തോടെ കാണണം: സി.പി.ഐ
മലപ്പുറം: കശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയില്‍ വര്‍ഗീയ ചേരിതിരുവുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകളുമായി ചിലര്‍ ഹര്‍ത്താല്‍ നടത്തിയത് അതീവ ഗൗരവത്തോടെ കാണണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് ഏതെങ്കിലും മതത്തിന്റെ പ്രശ്‌നമായി കാണാവുന്നതല്ല. പെണ്‍കുട്ടിക്ക് നീതി കിട്ടുന്നതിനു വേണ്ടി മാസങ്ങളായി സംഘപരിവാര ശക്തികളോട് പോരാടുകയാണ് കാശ്മീരിലേയും ഡല്‍ഹിയിലേയും മനുഷ്യസ്‌നേഹികള്‍.
ഇടതുപക്ഷ പ്രസ്ഥനങ്ങളാണ് ആ പോരാട്ടത്തിന് കരുത്ത് പകരുന്നത്. ഇത്രയും കാലും ഇതൊന്നും മനസിലാക്കാതിരുന്നവര്‍ പൊടുന്നനെ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് നാട്ടില്‍ ഭിതി പടര്‍ത്താന്‍ വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തിയത്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും ഏതു വിധേനയും തകര്‍ക്കുക മാത്രമാണ് ഈ ശക്തികളുടെ ലക്ഷ്യം.
ഇത്തരക്കാരുടെ നിയമം കൈയിലെടുക്കല്‍ കത്‌വ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള അതിശക്തമായ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായകമാകുയുള്ളൂ എന്നു സി.പി.ഐ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം നല്‍കി നിയമം കൈയിലെടുത്തുവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."