HOME
DETAILS
MAL
ആധാറില്‍ ജാതി മത വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് അതോറിറ്റി
backup
April 20 2018 | 01:04 AM
ന്യൂഡല്‍ഹി: ആധാര്‍ നിയമ പ്രകാരം വ്യക്തികളുടെ ജാതി, മതം, വംശം എന്നിവ സൂക്ഷിച്ചുവയ്ക്കുന്നില്ലെന്ന് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ)സുപ്രിംകോടതിയില്‍ വ്യക്തമാക്കി. ജനസംഖ്യാപരമായ ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് പൗരന്മാര്ക്കിടയില് വിവേചനവല്കരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് അതോറിറ്റിയുടെ അഭിഭാഷകന് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് വികസനം സാധ്യമാകണമെങ്കില്‍ ദാരിദ്ര്യം ഇല്ലാതാക്കണമെന്ന അമര്‍ത്യാ സെന്നിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ രാകേശ് ദ്വിവേദി വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."