HOME
DETAILS

ഇന്‍വിറ്റേഷന്‍ ഹോക്കി ടൂര്‍ണമെന്റ്

  
backup
April 20, 2018 | 2:14 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9f


കൊച്ചി: ഹോക്കി താരങ്ങളുടെ കൂട്ടായ്മയായ എറണാകുളം ഹോക്കി ലവേഴ്‌സിന്റെ നേതൃത്വത്തില്‍ മുന്‍ സംസ്ഥാന യൂനിവേഴ്‌സിറ്റി ഹോക്കി താരം ജോസഫ് ജെ ഷെറിയുടെ ഓര്‍മയ്ക്കായി ഇന്‍വിറ്റേഷന്‍ ഹോക്കി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 21, 22 തിയതികളില്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാഡില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 12 ടീമുകള്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫ്‌ളഡ്‌ലിറ്റില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് മത്സരങ്ങള്‍. ചാംപ്യന്‍ ടീമിന് 25000 രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 12500 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. കേരള ഹോക്കിയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ്.
മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഹോക്കി ടര്‍ഫില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് ടര്‍ഫിന്റെ മോശം സാഹചര്യം കണക്കിലെടുത്താണ് മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വിനു കുമാര്‍, ആയില്യന്‍, സക്കറിയ കട്ടിക്കാരന്‍, ശോഭന്‍ ജോര്‍ജ്, നൗഫല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  6 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  6 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  6 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  6 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  6 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  6 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  6 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  6 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  6 days ago