HOME
DETAILS

ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ്

  
backup
April 20, 2018 | 4:08 AM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa-3

 

ചങ്ങനാശേരി: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ നേടിയ തൊഴിലാളികളുടെ റീ ഇംപേഴ്‌സ്‌മെന്റ് ബില്ലുകള്‍ തടഞ്ഞു വച്ച ഇ.എസ്.ഐ കോര്‍പ്പറേഷന്റെ നടപടി പിന്‍വലിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹില്‍ ചേര്‍ന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ മെഡിക്കല്‍ ബില്ലുകളുടെ തുക നല്‍കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ തൃശ്ശൂരിലെ ഇ.എസ്.ഐ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ചികിത്സ നേടിയ 3000 ത്തോളം തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും മെഡിക്കല്‍ ബില്ലുകളാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തടഞ്ഞു വച്ചിരുന്നത്.
ഏകദേശം 25 കോടിയോളം രൂപയാണ് ഈ മെഡിക്കല്‍ ബില്ലുകളിലൂടെ തൊഴിലാളികള്‍ക്ക് റീ ഇംപേഴ്‌സ്‌മെന്റായി കിട്ടേണ്ടിയിരുന്നത്. ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നടപടി അംഗീകരിക്കാനാകില്ലായെന്നും തുക നല്‍കാന്‍ കോര്‍പ്പറേഷന്‍ ഇനിയും കാലതാമസം വരുത്തുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിര്‍ത്തി സോമയ്യ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളികളുടെ തടഞ്ഞു വച്ചിരിക്കുന്ന മെഡിക്കല്‍ ബില്ലുകള്‍ കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ ന്യൂഡെല്‍ഹയിലെ ഹെഡ് ഓഫീസില്‍ നിന്നും തൃശ്ശൂരിലെ റീജിയണല്‍ ഓഫീസിലേക്ക് ഫോണ്‍ സന്ദേശത്തിലൂടെ കെട്ടിക്കിടക്കുന്ന മെഡിക്കല്‍ ബില്ലുകളിലെ തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago