HOME
DETAILS

കോടികളുടെ സ്വത്തുക്കളെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ പിതാവിനെ മകൻ വെടിവെച്ചുകൊലപ്പെടുത്തി

  
July 16, 2026 | 3:05 PM

dispute over property worth crores son shoots father dead in ghaziabad

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോടികളുടെ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ മകൻ വെടിവെച്ചുകൊന്നു. മോദിനഗർ സ്വദേശിയായ ഹരിഓം ചൗധരി (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ നിഖിൽ ചൗധരിക്ക് (32) എതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

പൊലിസ് നൽകുന്ന വിവരമനുസരിച്ച്, വലിയ തോതിലുള്ള സ്വത്തുക്കളെച്ചൊല്ലി അച്ഛനും മകനും തമ്മിൽ ദീർഘനാളായി തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട ഹരിഓം ചൗധരിക്ക് മോദിനഗറിൽ 75 ഏക്കറോളം വരുന്ന ഭൂമിയും നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 150 കോടി രൂപയോളം മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.

ഇതിനകം തന്നെ 25 ഏക്കറോളം വരുന്ന ഭൂമിയും ഏതാനും കടമുറികളും ഹരിഓം മകന് എഴുതി നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള സ്വത്തുകൂടി സ്വന്തം പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിഖിൽ നിരന്തരം പിതാവുമായി വഴക്കിടാറുണ്ടായിരുന്നു. മദ്യപാനിയായ മകൻ സ്വത്ത് മുഴുവൻ നശിപ്പിച്ചു കളയുമെന്ന് ഭയന്ന ഹരിഓം കൂടുതൽ സ്വത്ത് നൽകാൻ തയ്യാറായിരുന്നില്ല.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഖിലിനെ പിതാവ് ഹരിഓം ചോദ്യം ചെയ്തതോടെയാണ് പ്രശ്നം വഷളായത്. വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ നിഖിൽ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റ ഹരിഓം ചോര വാർന്ന് വീണു. ശേഷം നിഖിൽ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽക്കാരും ചേർന്ന് ഉടൻ തന്നെ ഹരിഓമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതി നിഖിലിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി.

 

In Ghaziabad, Uttar Pradesh, a dispute over family property worth crores turned fatal when a man allegedly shot his father dead. According to the police, the incident occurred after a heated argument escalated when the father confronted his son for returning home in a drunken state. In a fit of rage, the son opened fire on his father, killing him on the spot before fleeing the scene. The police have registered a case and launched a manhunt to arrest the accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഗന്നാഥ രഥയാത്രക്കിടയില്‍ തിക്കിലും തിരക്കിലും അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

latest
  •  3 hours ago
No Image

ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

Kerala
  •  3 hours ago
No Image

ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദുബൈയിൽ മരിച്ച നിലയിൽ; കുടുംബത്തിന് പിന്തുണയുമായി എംബസി

uae
  •  3 hours ago
No Image

ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി

latest
  •  3 hours ago
No Image

ഒരവസരം കൂടി: മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

Kerala
  •  3 hours ago
No Image

പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ജിസിസി രാജ്യങ്ങളിലെ ശമ്പള വളർച്ച മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്; സൂചനകളുമായി വിദഗ്ദ്ധർ

uae
  •  4 hours ago
No Image

ജന്മദിനാഘോഷം ദുരന്തമായി: ദുബൈയിൽ ജെറ്റ് സ്കീ അപകടത്തിൽ കൗമാരക്കാരിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരുക്ക്

uae
  •  4 hours ago
No Image

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി

latest
  •  4 hours ago
No Image

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

National
  •  4 hours ago
No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  4 hours ago