മാതൃകയാക്കാം ഈ കുരുന്നുകളെ
എടച്ചേരി: രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്ക് വായനക്ക് അവസരമൊരുക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍.
നാദാപുരം ഉപജില്ലയിലെ മുടവന്തേരി എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെവായനശാല ഒരുക്കിയിരിക്കുന്നത്.
യുവതലമുറ വായനയില്‍ നിന്ന് അകന്ന് സാമൂഹിക മാധ്യമങ്ങളുടെ പിറകെ പോകുമ്പോള്‍ മുടവന്തേരിയിലെ നാട്ടുകാര്‍ക്ക് വായിക്കാന്‍ ആയിരത്തിലധികം പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ ശേഖരിച്ചത്. ഇ.കെ വിജയന്‍ എം.എല്‍.എ വായനശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും നാടിനുവേണ്ടി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വായനശാല ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്‌കൂളിന് സമീപത്തെ വാടക കെട്ടിടത്തില്‍ വായനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷനായി. എന്‍.കെ സാറ തുണ്ടിയില്‍ മൂസ്സ ഹാജി, കെ. സുമതി, അമ്മദ് നടക്കേന്റവിട, പി.കെ സുജാത, അബ്ബാസ് ആലോളളതില്‍, പി.സി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."