ബാറില്‍ സംഘര്‍ഷം: യുവാവിനെ കുത്തിയ കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
പുതുക്കാട്: ആമ്പല്ലൂരിലെ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബിയര്‍ കുപ്പി പൊട്ടിച്ചു യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേരെ പുതുക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കല്ലൂര്‍ കാവല്ലൂര്‍ മരോട്ടിക്കുന്നന് വീട്ടില്‍ സതീശന് (43), വെള്ളാനിക്കോട് തയ്യില്‍ വീട്ടില്‍ അനൂപ് എന്ന മാടപ്രാവ് (30) എന്നിവരെയാണു പൊലിസ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാപ്പാള്‍ പള്ളത്ത് തൈവളപ്പില്‍ വീട്ടില്‍ വിഷ്ണുവിനെയാണു ഇരുവരും ചേര്‍ന്നു കുത്തി പരുക്കേല്‍പ്പിച്ചത്. ഇതില്‍ സതീശന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കളവു കേസിലെ പ്രതിയാണ്. അനൂപ് പുതുക്കാട്, ഒല്ലൂര്‍ സ്റ്റേഷനുകളിലും നിരവധി കേസുകളിലെ പ്രതിയും വയനാട്ടില്‍ കുഴല്‍പ്പണ കേസിലും വരന്തരപ്പിള്ളി സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്.
പുതുക്കാട് എസ്.ഐ ആര്. സുജിത്ത്കുമാര്‍, സീനിയര്‍ സി.പി.ഒമാരായ സുമേഷ്, ഉണ്ണികൃഷ്ണന് ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."