HOME
DETAILS

വനഭൂമി: കാടിന്റെ മക്കളുടെ കാത്തിരിപ്പിന് സാഫല്യം

  
backup
April 24 2018 | 06:04 AM

%e0%b4%b5%e0%b4%a8%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f


അഗളി: വന ഭൂമിയ്ക്കായി വര്‍ഷങ്ങള്‍ നീണ്ട കാടിന്റെ മക്കളുടെ കാത്തിരിപ്പ് സഫലമാകുന്നു. അട്ടപ്പാടിയില്‍ വനവാകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങള്‍ക്ക് ഭുമി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നു. 75 കുടുംബങ്ങള്‍ക്ക് വനഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധന പൂര്‍ത്തിയായി. മെയ് മാസത്തില്‍ ഇവ വിതരണം ചെയ്യും. ദൊഡുഗട്ടി, നഞ്ചന്‍കോളനി, ഗോഞ്ചിയൂര്‍ എന്നി ഊരുകളില്‍ നിന്നുള്ള കുടുംബള്‍ക്കുള്ള പട്ടയ വിതരണമാണ് അടുത്തമാസം നടക്കുന്നത്. 43 ഹെക്ടര്‍ വനഭുമിയാണ് ഇവര്‍ക്ക് പതിച്ച് നല്‍കുന്നത്.
2009ലാണ് ഇതിന് മുന്‍പ് വനവാകാശ നിയമപ്രകാരം അട്ടപ്പാടിയില്‍ ഭുമി നല്‍കിയത്. 282 കുടുംബങ്ങള്‍ക്കായി 349ഹെക്ടര്‍ ഭൂമിയാണ് അന്ന് പതിച്ച് നല്‍കിയത്. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടയവിതരണം നടക്കുന്നത്. ഭുമി സംബന്ധിച്ച വനം വകുപ്പുമായി നിലനിന്ന് തര്‍ക്കവും, സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വന്ന് കാലതാമസവുമാണ് ഇതിന് കാരണം. സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം ആദിവാസി വിഭാഗത്തിന് ഭുമി പതിച്ച് നല്‍കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. ലഭിച്ച അപേക്ഷകളില്‍ 11ശതമാനം മാത്രമാണ് ഇതുവരെയും തീര്‍പ്പാക്കിയത്. 4382 അപേക്ഷകളാണ് മൊത്തം ലഭിച്ചത്. ഇതില്‍ 1853 എണ്ണം വിവിധ കാരണങ്ങളാല്‍ തള്ളിപോയി. 325 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. 2204അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ചുള്ള വനാവകാശ സമിതികള്‍ സമര്‍പ്പിക്കുന്ന പട്ടിക സബ്ബ് കളക്ടര്‍ അധ്യക്ഷനായുള്ള സമിതി പരിശോധിച്ചാണ് തീര്‍പ്പാക്കുന്നത്. അപേക്ഷകള്‍ കിട്ടുന്നതിലെ കാലതാമസവും, വനം റവന്യു വകുപ്പുകള്‍ സംയുക്തമായി നടത്തേണ്ട സര്‍വേ പൂര്‍ത്തിയാകാത്തതുമാണ് ഇതിന് കാരണം. കൂടാതെ പട്ടികവര്‍ഗ വകുപ്പില്‍ ആവശ്യത്തിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരില്ലാത്തതും അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനെ ബാധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരിലെ ഹജ്ജ് നിരക്ക്;  ഉത്തരം കിട്ടാതെ തീർഥാടകർ, കേന്ദ്രത്തിന് കൂട്ടനിവേദനം

Kerala
  •  8 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  17 hours ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  18 hours ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  18 hours ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  18 hours ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  19 hours ago