HOME
DETAILS

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

  
January 18, 2025 | 12:36 PM

AAP Alleges BJP Workers Behind Attack on Kejriwals Convoy

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടുവെന്ന് ആം ആദ്‌മി പാർട്ടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതെന്നും, തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണ് ആക്രമണമെന്നും എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും എഎപി പങ്കുവെച്ചിട്ടുണ്ട്.

തോൽവി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കെജ് രിവാളിനെ ആക്രമിക്കാൻ ഗുണ്ടകളെ നിയോഗിച്ചു എന്ന അടിക്കുറിപ്പോടുകൂടിയാണ് എഎപി വീഡിയോ പങ്കുവെച്ചത്. "തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി പ്രവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാളിനെ ഇഷ്‌ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും പ്രചാരണം നടത്താൻ കഴിയാത്തവിധം ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ബിജെപിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കെജ്‌രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ലെന്നും, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്ക മറുപടി നൽകുമെന്നും ആം ആദ്‌മി പോസ്റ്റിൽ പങ്കുവെച്ചു". കൂടാതെ, വാഹനവ്യൂഹത്തിന് സമീപത്തായി ആളുകൾ കരിങ്കൊടി വീശുന്നതും വിഡിയോയിൽ കാണാം.

അതേസമയം, കെജ്‌രിവാളിൻ്റെ വാഹനം രണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നുവെന്നാണ് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുടെ ആരോപണം. തോൽവി മുന്നിൽ കണ്ടപ്പോൾ കെജ്‌രിവാൾ ആളുകളുടെ ജീവൻ മറന്നുവെന്നും, അപകടം സംഭവിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രവേഷ് വർമ കുറിച്ചു. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് ന്യൂ ഡൽഹി മണ്ഡലത്തിൽ നടക്കാനിരിക്കുന്നത്.

The Aam Aadmi Party (AAP) has accused BJP workers of being behind the attack on Delhi Chief Minister Arvind Kejriwal's convoy during an election campaign.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  6 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  6 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  6 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  6 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  6 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  6 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  6 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  6 days ago