HOME
DETAILS

കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു

  
backup
April 24, 2018 | 7:21 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f


നിലമ്പൂര്‍: മാസങ്ങളായിട്ടും കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജല അതോറിറ്റി ഓഫിസില്‍ പ്രതിഷേധവുമായെത്തി. കൂറ്റമ്പാറ ചെറായി ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതര്‍ക്കു മുന്നിലെത്തിയത്. ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിട്ടെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. നിലംപതി-ചുള്ളിയോട് ലൈനില്‍ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജലവിതരണം ഇടക്കിടെ തടസപ്പെടാന്‍ കാരണമെന്നാണ് അതോറിറ്റി അധികൃതര്‍ പറഞ്ഞു.
അടുത്തമാസം ആദ്യവാരത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും അധികൃതര്‍ അറിയിച്ചു. കൂറ്റമ്പാറ ഭാഗത്ത് പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം ദിവസങ്ങളായി പാഴായിക്കൊണ്ടിരിക്കുകയാണ്. ഇതു പരിഹരിച്ച് ഇന്ന് മുതല്‍ ജലവിതരണം തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വാര്‍ഡു മെമ്പര്‍ ഇല്ലിക്കല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഓഫിസിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  6 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  6 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  6 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  6 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  6 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  6 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  6 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  6 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  6 days ago