HOME
DETAILS

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന്

  
backup
April 24, 2018 | 6:14 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c

 


തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകളുടെ യോഗത്തില്‍ തീരുമാനമായി. നാളെ കൊച്ചിയില്‍ ചേരുന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തേക്കും.
വേതന പരിഷ്‌കരണം ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാനാവാത്തവിധം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍ ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരും. സുപ്രിംകോടതി പ്രഖ്യാപിച്ച വര്‍ധനവ് രാജ്യത്തെവിടെയും നടപ്പാക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വാദിക്കുന്നു.
അതേസമയം മാനേജ്‌മെന്റുകളുമായി ഏറ്റുമുട്ടലിനും വെല്ലുവിളിക്കുമില്ലെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരുടെ സംഘടനകളും സഹകരണാത്മകമായ സമീപനം സ്വീകരിക്കണം. മാനേജ്‌മെന്റുകള്‍ സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളൊന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
മിനിമം വേതനത്തില്‍ 39 മുതല്‍ 102 ശതമാനം വരെ വര്‍ധനവ് ലഭിക്കുന്ന വിധത്തിലാണ് വേതനം പരിഷ്‌കരിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 23ാമത്തെ മേഖലയിലാണ് വേതന പരിഷ്‌കരണം നടപ്പിലാക്കുന്നത്. ആകെ 80 മേഖലകളാണ് സംസ്ഥാനത്തുള്ളത്. എല്ലാ മേഖലകളിലും വേതനപരിഷ്‌കരണം സൗഹൃദാന്തരീക്ഷത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വിജ്ഞാപനം നേട്ടമായാണ് കാണുന്നതെന്നാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രതികരണം. എന്നാല്‍ സുപ്രിംകോടതി വിധിയനുസരിച്ചുള്ള അലവന്‍സ് നേടിയെടുക്കാന്‍ കോടതിയെ സമീപിക്കും. മെയ് ആദ്യവാരം വര്‍ധിപ്പിച്ച ശമ്പളം കിട്ടുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. ഇതിനായി യു.എന്‍.എ ആശുപത്രികള്‍ക്കു നോട്ടിസും നല്‍കിത്തുടങ്ങി. പരിഷ്‌കരണം നടപ്പിലാക്കാത്ത ആശുപത്രികള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കിയും 2017 ഒക്ടോബര്‍ ഒന്നും പ്രാബല്യം നല്‍കിയുമാണ് വിജ്ഞാപനം.
നിലവില്‍ 8975 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. ഇവര്‍ക്ക് പരമാവധി അന്‍പത് ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 220,90 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതിനു പുറമേ സര്‍വിസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രികളുടെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചാല്‍ പരിഷ്‌കരിച്ച വേതനം ലഭ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലാകും. അത് നഴ്‌സുമാര്‍ക്കും സര്‍ക്കാരിനും തിരിച്ചടി ആവുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  a month ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  a month ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  a month ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a month ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  a month ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  a month ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  a month ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  a month ago