HOME
DETAILS

ഒമാന്‍ എയറിന് മികച്ച വര്‍ഷം; യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വളര്‍ച്ച

  
January 28, 2026 | 12:07 PM

oman air 2025 passenger numbers rise

 

 

മസ്‌കത്ത്: 2025ല്‍ ഒമാന്‍ എയറിന്റെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 58 ലക്ഷം യാത്രക്കാരെയാണ് ഒമാന്‍ എയര്‍ സര്‍വീസ് ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി. ഇത് 2024നെ അപേക്ഷിച്ച് 8 ശതമാനം വര്‍ധനവാണ്.

കമ്പനി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനപരിഷ്‌കാരങ്ങളുടെയും പുതിയ സര്‍വീസ് സമീപനങ്ങളുടെയും ഫലമായാണ് ഈ മുന്നേറ്റമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തുള്ള സര്‍വീസുകളും യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ സഹായകമായി.

2025ല്‍ ഒമാന്‍ എയറിന്റെ സീറ്റുകള്‍ നിറയുന്ന തോത് 82 ശതമാനമായി ഉയര്‍ന്നു. 2024ല്‍ ഇത് 76 ശതമാനമായിരുന്നു. ഒമാനിലേക്ക് നേരിട്ടുള്ള യാത്രകള്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ അന്താരാഷ്ട്ര റൂട്ടുകള്‍ ആരംഭിച്ചതും യാത്രക്കാരുടെ വളര്‍ച്ചയ്ക്ക് കാരണമായി. ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ബാഗ്ദാദ്, കോപ്പന്‍ഹേഗന്‍, തായിഫ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒമാന്‍ എയറിന്റെ നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിച്ചു.

ആഭ്യന്തര റൂട്ടുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മസ്‌കത്ത്-സലാല റൂട്ടില്‍ യാത്രക്കാരുടെ എണ്ണം 19 ശതമാനം ഉയര്‍ന്നു. ഒമാന്‍ പൗരന്മാര്‍ക്കായി ഈ റൂട്ടില്‍ നിശ്ചിത നിരക്കുകള്‍ തുടരുന്നതും ആഭ്യന്തര യാത്രയ്ക്ക് പ്രോത്സാഹനമായി.

വണ്‍വേള്‍ഡ് എയര്‍ലൈന്‍സിലെ അംഗത്വം വഴി ഒമാന്‍ എയറിന്റെ ആഗോള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായതോടെ, വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

 

Oman Air recorded an 8 percent increase in passenger numbers in 2025, carrying 5.8 million travellers, supported by new routes, improved load factor and expanded global connectivity.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾ ജാഗ്രതൈ! ഇന്ത്യയിൽ നിപ ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  2 hours ago
No Image

ഐക്യനീക്കം കെണിയായി തോന്നി; പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടലില്ല; വെള്ളാപ്പള്ളിയെ തള്ളി സുകുമാരന്‍ നായര്‍

Kerala
  •  2 hours ago
No Image

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Kerala
  •  2 hours ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല'; ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന

Kerala
  •  3 hours ago
No Image

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കും: വെള്ളാപ്പള്ളി

Kerala
  •  4 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ ബജറ്റ് പ്രഖ്യാപനം വരെ കാക്കണോ?.. വിദഗ്ധര്‍ പറയുന്നതിങ്ങനെ

Business
  •  4 hours ago
No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  5 hours ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  6 hours ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  6 hours ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  7 hours ago