HOME
DETAILS

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് താല്‍ തിരുമാവളവന്‍

  
Web Desk
January 28, 2026 | 1:39 PM

vck leader thol thirumavalavan criticized the centres alleged hindi imposition

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിടുതലൈ ചിരുത്തൈഗല്‍ കച്ചി (വിസികെ) നേതാവ് തോല്‍ തിരുമാവളവന്‍. ഭാഷാ സമരകാലത്ത് ജീവന്‍ നല്‍കിയ രക്തസാക്ഷികളാണ് തമിഴ് ഭാഷ ഇന്നും സജീവമായി നിലനില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നെങ്കില്‍ തമിഴ് ഭാഷയുടെ പൈതൃകം എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'' ഹിന്ദി ഭാഷ പഠിച്ചാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരികയാണ്. ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെങ്കില്‍ അവര്‍ എന്തിനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്? വിസികെ നേതാവ് ചോദിച്ചു. 

ഹിന്ദി അധിനിവേശത്തിലൂടെ പ്രത്യേക സംസാകരവും, ചരിത്രവും തമിഴ് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഭരണം പിടിച്ചെടുക്കാനും വടക്കേ ഇന്ത്യന്‍ സ്വാധീനം വര്‍ധിപ്പിക്കാനുമാണ് ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നത്. ഹിന്ദി വിരുദ്ധ പോരാട്ടങ്ങള്‍ നടന്നുകൊണ്ട് തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് രാഷ്ട്രീയത്തിന് വേരുറപ്പിക്കാന്‍ സാധിക്കാത്തത്. 

തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ കക്ഷികളെ കരുതിയിരിക്കണം. ജാതി നര്‍മാര്‍ജനത്തെ കുറിച്ച് സംസാരിക്കാതെ ജാതിയെ മഹത്വവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തോല്‍ തിരുമാവളവന്‍ കൂട്ടിച്ചേര്‍ത്തു. 

viduthalai chiruthaigal katchi (vck) leader thol thirumavalavan has spoken out against the central government’s move to impose the hindi language.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  2 hours ago
No Image

മെഡിക്കൽ ക്ലിനിക്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; ഓൺലൈൻ ചൂതാട്ട സംഘത്തിന് തടവുശിക്ഷയും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 hours ago
No Image

വീട്ടുടമ വിദേശത്ത് പോയ തക്കം നോക്കി വൻ കവർച്ച: 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികൾക്കായി തിരച്ചിൽ

National
  •  2 hours ago
No Image

അടച്ച ഫീസിന്റെ പകുതി പണം തിരികെ കിട്ടും; ദുബൈ വാടക തർക്കപരിഹാര നിയമത്തിലെ പുതിയ മാറ്റം അറിഞ്ഞില്ലേ?

uae
  •  2 hours ago
No Image

വെയിറ്റ് ലോസ് മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

oman
  •  2 hours ago
No Image

മിന്നൽ വേഗത്തിൽ കാറ്റ്, കനത്ത മഴ: ന്യൂകാസിലിൽ ലാൻഡ് ചെയ്യാനാകാതെ എമിറേറ്റ്സ് വിമാനം; ഒടുവിൽ സംഭവിച്ചത്

uae
  •  3 hours ago
No Image

ഒമാന്‍ എയറിന് മികച്ച വര്‍ഷം; യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വളര്‍ച്ച

oman
  •  3 hours ago
No Image

പ്രവാസികൾ ജാഗ്രതൈ! ഇന്ത്യയിൽ നിപ ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  3 hours ago
No Image

ഐക്യനീക്കം കെണിയായി തോന്നി; പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടലില്ല; വെള്ളാപ്പള്ളിയെ തള്ളി സുകുമാരന്‍ നായര്‍

Kerala
  •  4 hours ago
No Image

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Kerala
  •  4 hours ago