ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് (ടാബ്ലോ) അഭിമാന നേട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവതരിപ്പിച്ച മുപ്പതിലധികം ടാബ്ലോകളിൽ നിന്ന് കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിപ്പബ്ലിക് ദിന പരേഡിലെ മെഡൽ പട്ടികയിൽ കേരളം ഇടംപിടിക്കുന്നത്.
കേരളത്തിന്റെ ആധുനിക വികസന നേട്ടങ്ങളായ കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടം എന്നിവയാണ് നിശ്ചല ദൃശ്യത്തിലൂടെ കേരളം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനൊപ്പം നൂതന സാങ്കേതിക വിദ്യയെയും കോർത്തിണക്കിയ പ്രമേയം വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയ നിർവ്വഹണം നടന്നത്.
ഡിസൈൻ & ഫാബ്രിക്കേഷൻ: റോയ് ജോസഫ് (ജെ.എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്‌സ്)
സംഗീതം: മോഹൻ സിതാര
ഗാനരചന: വി.ആർ. സന്തോഷ് (ഐ & പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ)
ആലാപനം: കെ.എ. സുനിൽ
ടാബ്ലോയുടെ ഭാഗമായി വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാൻ പതിനാറോളം കലാകാരന്മാരും അണിനിരന്നു. കേരളത്തിന്റെ സാമൂഹിക മാറ്റവും അടിസ്ഥാന സൗകര്യ വികസനവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത് വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
Kerala secured third place for its tableau at this year's Republic Day parade in New Delhi, marking its return to the winners' podium after a 12-year gap. The tableau showcased the state's modern milestones, specifically the Kochi Water Metro and its achievement of 100% digital literacy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."