HOME
DETAILS
MAL
ബിഷു ഷെയ്ഖിന്റെ ജാമ്യാപേക്ഷ തള്ളി
backup
April 27 2018 | 19:04 PM
തിരുവനന്തപുരം: രാജ്യാന്തര കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി ബിഷു ഷെയ്ഖി (മുഹമ്മദ് ഇമാമുള്‍ ഹഖ്)ന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന സി.ബി.ഐ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണം സംബന്ധിച്ച വിശദ റിപ്പോര്‍ട്ടും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു മുഖ്യപ്രതിയായ കേസാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ മാസം നാലിനാണ് ജിബു ഡി.മാത്യുവിന് കൈക്കൂലി നല്‍കിയെന്നതിനു ബിഷു ഷെയ്ഖിനെ കൊല്‍ക്കത്തയില്‍ നിന്ന് സി.ബി.ഐ പിടികൂടിയത്. കഴിഞ്ഞ 60 ദിവസമായി ബിഷു ഷെയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അരക്കോടി രൂപയുമായി ജിബുവിനെ ആലപ്പുഴയില്‍ നിന്ന് നേരത്തേ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."