റമദാന്‍ വായനയുടെയും പൂക്കാലം: പുസ്തക വില്‍പ്പന സജീവമായി
കോഴിക്കോട്: വായനയുടെയും അറിവിന്റെയും പൂക്കാലം കൂടിയായ റമദാനില്‍ ഇസ്‌ലാമിക പുസ്തക വില്‍പ്പനയും സജീവമായി. നഗരത്തിലെ പല പുസ്തകശാലകളിലും പ്രത്യേക റമദാന്‍ മേളകള്‍ ആരംഭിച്ചു. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശുദ്ധ ഖുര്‍ആന്‍ വിവരണം, ബാലസാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ക്ക് റമദാനായതോടെ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.
പ്രവാചകന്‍മാരുടെയും സഹാബികളുടെയും പിന്‍ഗാമികളുടെയും ചരിത്രം വിവരിക്കുന്ന പുസ്തകങ്ങള്‍ക്കാണ് പ്രിയം കൂടുതല്‍. നോമ്പ്, ഹജ്ജ്, സക്കാത്ത് എന്നിവയെ സമഗ്രമായി വിശദീകരിക്കുന്ന പുസ്തകങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡിലെ ഇസ്‌ലാമിക് സെന്ററിനോട്‌ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇസ, ഷിഫ, ഗ്രീന്‍ ട്രാക് ബുക്സ്റ്റാളുകളിലാണ് ഇസ്‌ലാമിക പുസ്തകവില്‍പ്പന സജീവമായത്. സ്വാദിഖ് ഫൈസി താനൂരിന്റെ സക്കാത്ത് വിഹിതവും വിതരണവും എന്ന പുസ്തകത്തിനായി കൂടുതല്‍ പേരെത്തുന്നുണ്ട്. 313 സംശയങ്ങളും മറുപടികളും എന്ന സംശയ നിവാരണ ഗ്രന്ഥത്തിനും ഡിമാന്റ് കൂടുതലാണ്.കെ.എം പേരാല്‍ എഴുതിയ റമദാനും ഖുര്‍ആനും, ഫാത്വിമ റാഹിലയുടെ 'അല്ലാഹുവിലേക്ക് ഓടിയൊളിച്ച പെണ്‍കുട്ടി' എന്ന മൊഴിമാറ്റ അനുഭവക്കുറിപ്പും സാലിം ഫൈസി കുളത്തൂരിന്റെ അസ്മാഉല്‍ ഹുസ്‌ന: ചികിത്സയും വിധികളും എന്ന ഗ്രന്ഥവും വില്‍പ്പനയില്‍ മുന്നിലാണ്. ഖുര്‍ആന്‍ പരിഭാഷകളില്‍ കോഴിക്കോട് വലിയ ഖാസിയായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ രചിച്ച പരിഭാഷക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് രചിച്ച വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ പരിഭാഷയും കൂടുതലായി വില്‍ക്കപ്പെടുന്നു.
ഇസ്‌ലാമിക ക്വിസ്, വിശുദ്ധ നാടുകളിലേക്കുള്ള യാത്രാവിവരണങ്ങള്‍, മുഹമ്മദ് നബിയുടെ ജീവിതം ഇതിവൃത്തമാക്കുന്ന വൈവിധ്യമാര്‍ന്ന കൃതികള്‍ എന്നിവയും വായനക്കാരെ ആകര്‍ഷിക്കുന്നു. സമസ്തയുടെ ചരിത്രം വിവരിക്കുന്ന 'സമസ്ത- ചരിത്രത്തിന്റെ പാഥേയം' എന്ന പുസ്തകത്തിന്റെ മുന്‍കൂര്‍ ബുക്കിങും തകൃതിയാണ്. റമദാന്‍ പ്രമാണിച്ച് വിവിധ പുസ്തകശാലകള്‍ പുസ്തകങ്ങള്‍ക്ക് കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."