HOME
DETAILS

തൊടുപുഴയാറില്‍ കോളിഫോം ബാക്ടീരിയകളുടെ ക്രമാതീത വര്‍ധന; കമ്മിഷന്‍ വിശദീകരണം തേടി

  
backup
June 08 2016 | 05:06 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%82-%e0%b4%ac

തൊടുപുഴ: തൊടുപുഴയാറില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നഗരസഭാ സെക്രട്ടറിയോടു മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പി.മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ തൊടുപുഴയില്‍ ചേര്‍ന്ന സിറ്റിംഗില്‍ തൊടുപുഴയാറില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതായി ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്‍ തോതിലുള്ള മാലിന്യ നിക്ഷേപമാണ് ബാക്ടീരയയുടെ അളവ് വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യ വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍ വിനോദാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഡി.എം.ഒയ്ക്ക് കൈമാറിയത്.
നഗരസഭാ അതിര്‍ത്തിയിലെ അഞ്ച് പ്രധാന ഓടകളില്‍ നിന്നും വിവിധ ഹോട്ടലുകള്‍, വീടുകള്‍, ഇതര സ്ഥാപനങ്ങള്‍, എന്നിവടങ്ങളില്‍ നിന്നും മലിന ജലം പുഴയിലേക്ക് ഒഴുകി എത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മത്സ്യ മാംസ അവശിഷ്ടങ്ങളും പുഴയില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊടുപുഴ നഗരത്തിലെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി പലയിടത്തും പരാജയപ്പെട്ടു. തൊടുപുഴയാറിന്റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന പുഴ ജല സമൃദ്ധമാണ്. പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കാമറകളടക്കം സ്ഥാപിച്ചങ്കെിലും മാലിന്യം തള്ളുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ല. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യന്നത്. ശക്തമായ നടപടിയുമായി നഗരസഭ ആദ്യമൊക്കെ രംഗത്തിറങ്ങിയെങ്കിലും ഇപ്പോള്‍ നടപടി കൈക്കൊള്ളുന്ന കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണെന്ന് ആക്ഷേപമുണ്ട്.
100 മില്ലി വെള്ളത്തില്‍ ഒരുകോളിഫോം ബാക്ടീരിയയുടെ സാന്നിധ്യംപോലും മലിനീകരണമാണെന്നിരിക്കെ തൊടുപുഴയാറ്റിലെ ചില പ്രദേശങ്ങളില്‍ ഏഴു ബാക്ടീരിയകളാണ് രേഖപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago