HOME
DETAILS
MAL
പ്രീ-മണ്‍സൂണ്‍ പരിശോധന നടത്തി
backup
June 09 2016 | 05:06 AM
കോഴിക്കോട്: മഴക്കാലത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പൊലിസും സംയുക്തമായി നടത്തിയ പ്രീ-മണ്‍സൂണ്‍ പരിശോധനയില്‍ ബസുകളുള്‍പ്പെടെ 129 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ഇന്‍ഡിക്കേറ്റര്‍, ബ്രേക്‍ലൈറ്റ് പ്രവര്‍ത്തനരഹിതമായതിന് 36 വാഹനങ്ങള്‍ക്കെതിരേയും ചോര്‍ന്നൊലിക്കുന്ന മൂന്നു ബസുകള്‍ക്കെതിരേയും മുതിര്‍ന്ന പൗരന്മാര്ക്ക് സീറ്റ് റിസര്‍വ് ചെയാത്ത 15 ബസുകള്‍ക്കെതിരേയും സീറ്റ് നല്‍കാതിരുന്ന ഒരു കണ്ടക്ടര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. ആകെ 47,100 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."