HOME
DETAILS
MAL
തൊഴില്‍ നിഷേധം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
backup
January 05 2019 | 04:01 AM
പേരാമ്പ്ര: വനിതാ മതില് ദിനത്തില്‍ തൊഴിലുറപ്പ് തൊഴില്‍ നിഷേധിച്ച നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിയെ നൊച്ചാട് മണ്ഡലം യുഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.
രണ്ടുപേര്‍ തെഴിലിനെത്തിയാല് പട്ടിക ഒപ്പിടാന്‍ നല്‍കണമെന്ന നിയമമിരിക്കെ പത്തിലേറെ തൊഴിലാളികള്‍ ഹാജരായിട്ടും ഒപ്പു പട്ടിക നല്‍കാതെ തിരിച്ചയകയായിരുന്നു. ഉപരോധം ഡി.സി.സി ജന. സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് ടി.കെ ഇബ്രാഹിം അധ്യക്ഷനായി. സത്യന് കടിയങ്ങാട്, രാജന് മരുതേരി, എസ്.കെ അസൈനാര്‍, പി.എം പ്രകാശന്, മൂസ ചെരുപ്പേരി, കെ.സി ഗോപാലന് മാസ്റ്റര്‍, വി.എം കുഞ്ഞമ്മദ്, വി.വി ദിനേശന്, നാസര്‍ ടി.പി, ഗീത കല്ലായി, രതീഷ് കുമാര്‍, വി. അമ്മത് സംസാരിച്ചു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."