HOME
DETAILS

ബദിയഡുക്കയിലെ സംഘര്‍ഷം: അന്വേഷണം തുടങ്ങി

  
backup
January 05, 2019 | 6:04 AM

%e0%b4%ac%e0%b4%a6%e0%b4%bf%e0%b4%af%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82

ബദിയഡുക്ക: ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. പൈക്ക മാളങ്കൈയിലെ അച്യുതനെ മര്‍ദിച്ചതിന് പൈക്കയിലെ ദിനേഷ്, മഹേഷ്, പ്രകാശ് തുടങ്ങി 28 പേര്‍ക്കെതിരേ ബദിയഡുക്ക പൊലിസ് കേസെടുത്തു. ഹര്‍ത്താല്‍ ദിനത്തില്‍ സഹോദരന്റെ മകന്‍ ഓടിച്ച സൈക്കിള്‍ തടഞ്ഞതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ വീട് കയറി അക്രമിച്ചുവെന്നാണ് പരാതി. അര്‍ലടുക്കയിലെ ശരത്(23), ബാലടുക്കയിലെ ഹര്‍ഷിദ് (21)എന്നിവര്‍ക്കും പരുക്കേറ്റു. ഹര്‍ഷിദിന്റെ പരാതിയില്‍ മഞ്ചു, മഹേഷ്, മല്ലേഷ് തുടങ്ങി 25 പേര്‍ക്കെതിരേ കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരായ കൃഷണന്‍ (35), സുനില്‍ (32) എന്നിവര്‍ മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. അര്‍ലടുക്കയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പണിത വിശ്രമ കേന്ദ്രം ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. ബി.ജെ.പിയുടെ മൂന്നു കൊടിമരങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ബദിയഡുക്ക ടൗണില്‍ റോഡ് തടസപ്പെടുത്തിയതിന് ഹരീഷ് നാരമ്പാടി, അവിനാശ് റൈ, വിശ്വനാഥ പ്രഭു, രാജേഷ് തുടങ്ങി 61പേര്‍ക്കെതിരേ കേസെടുത്തു. നീര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നതിന് മല്ലടുക്കയിലെ ബാലകൃഷ്ണ മണിയാണി(42), കടമ്പളയില്‍ നായമ്മാര്‍മൂലയിലെ നാസര്‍, കുഞ്ചാറിലെ താഹിര്‍( 32) എന്നിവരെയും അറസ്റ്റു ചെയ്തു. ബോവിക്കാനത്ത് സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 50പേര്‍ക്കെതിരേ പൊലിസ് സ്വമേധയാ കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ രാജേഷിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ മുഹമ്മദലി, ജാഫര്‍, ജമാലുദ്ദീന്‍ തുടങ്ങി 15 പേര്‍ക്കെതിരേയും മുഹമ്മദലിയുടെ പരാതിയില്‍ രാജേഷ് തുടങ്ങി 15പേര്‍ക്കെതിരേയും കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  a month ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  a month ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  a month ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  a month ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  a month ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  a month ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  a month ago