യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു; ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്
കാസര്‍കോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ നരഹത്യാ കേസെടുത്ത് പൊലിസ്. അണങ്കൂരില്‍ യുവാവിനെ ആക്രമിച്ച സംഭവത്തിലാണ് ഖാദറിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ കാസര്‍കോഡ് ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ അണങ്കൂറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.
പള്ളിക്കര സ്വദേശിയായ അബ്ദുള്‍ അഹാദിനെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. ആഹാദ് നിലവില്‍ കാസര്‍കോഡ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖാദര്‍ കരിപ്പൊടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് അഹാദിന്റെ പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."