HOME
DETAILS

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

  
Web Desk
June 29, 2026 | 4:50 PM

secretariat march case police arrest sfi district secretary

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച കേസിലെ പ്രതിയായ  ജില്ലാ സെക്രട്ടറി നന്ദന്‍ അറസ്റ്റില്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും മടങ്ങുവഴിയാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലിസാണ് നന്ദനെ അറസ്റ്റ് ചെയ്തത്. 

എആര്‍ ക്യാമ്പിലേക്ക് മാറ്റിയ നന്ദനെ കോടതിയില്‍ ഹാജരാക്കും. സെക്രട്ടറിയേറ്റ് സംഘര്‍ഷക്കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്.

സഹകരണ മേഖലയിലെ വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മാര്‍ച്ചിനിടെ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍ മുറിച്ചെന്നാണ് കേസ്. സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കളടക്കം കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 

ബാരിക്കേഡിലെ കയര്‍ മുറിച്ചതിലൂടെ സര്‍ക്കാര്‍ സ്വത്തിന് 10,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിന് സമീപമെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിനിടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫ്‌ളെക്‌സ് ബോര്‍ഡും കൊടികളും നശിപ്പിച്ചതായും ആരോപണമുണ്ട്.

district secretary nandan, who was an accused in the blade attack case during the sfi secretariat march, has been arrested.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  3 hours ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  3 hours ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  3 hours ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  3 hours ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  4 hours ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  4 hours ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  4 hours ago
No Image

ഗൾഫ് സുപ്രഭാതം: പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

uae
  •  4 hours ago
No Image

കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂനെയിൽ നിന്ന് പൊലിസ് പിടികൂടിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

Kerala
  •  4 hours ago