HOME
DETAILS

പ്രതിഷേധം ഫലം കണ്ടു; ത്രിഭാഷ നയത്തില്‍ ഇളവുമായി സിബിഎസ്ഇ; പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ നയം ബാധകമല്ല 

  
June 29, 2026 | 3:19 PM

cbse eases three-language policy following widespread protests

ന്യൂഡല്‍ഹി: പ്രതിഷേധം കനത്തതോടെ ത്രിഭാഷ നയത്തില്‍ ഇളവ് വരുത്തി സിബിഎസ്ഇ. ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളുടെ നിലവിലെ ബാച്ചുകളില്‍ രണ്ട് വിദേശ ഭാഷാ ഓപ്ഷന്‍ ഉണ്ടാകും. നിലവില്‍ രണ്ട് വിദേശ ഭാഷകള്‍ എടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അത് അതേപടി തുടരുകയും അധികമായി ഒരു ഇന്ത്യന്‍ ഭാഷ എടുക്കുകയും ചെയ്യാം. പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ പുതിയ നയം പാലിക്കേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. 

മെയ് മാസത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളും ത്രിഭാഷ നയം പാലിക്കണമെന്നും അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ഭാഷകള്‍ മാറേണ്ടി വരുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി. ഫ്രഞ്ച്, ജര്‍മ്മന്‍, ജാപ്പനീസ്, സ്പാനിഷ് മുതലായ ഭാഷകള്‍ എടുത്ത വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തു. ത്രിഭാഷ നയം നടപ്പാക്കുന്നത് സംബന്ധിച്ച് കര്‍ണാടകയിലെ സിബിഎസ്ഇ സ്‌കൂളുകള്‍ വിശദീകരണം തേടുകയും ചെയതു. ഈ സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലറുമായി സിബിഎസ്ഇ രംഗത്തെത്തിയത്. 

ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പഠിക്കുന്ന വിദേശ ഭാഷാ ഓപ്ഷനുമായി മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ പത്താം ക്ലാസ് ബാച്ചില്‍ പുതിയ നയം നടപ്പാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ ബോര്‍ഡും വിശദമാക്കി. നിലവില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പത്താം ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ മൂന്നാം ഭാഷയില്‍ ബോര്‍ഡ് പരീക്ഷ ഉണ്ടായിരിക്കില്ല. മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്നുമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ശിപാര്‍ശ ചെയ്യുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധന വിതരണം സാധാരണ നിലയിലേക്ക്; പമ്പുകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കുകൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  5 hours ago
No Image

മംഗളൂരുവിൽ സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കൊള്ളയടിച്ചു, കാറും 180 ഗ്രാം സ്വർണവും കവർന്നു; പ്രതികൾ എത്തിയത് കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ

National
  •  5 hours ago
No Image

സെൻസസ് സെൽഫ് എന്യൂമറേഷൻ: സമയപരിധി നാളെ അവസാനിക്കും; ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും

National
  •  5 hours ago
No Image

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരചടങ്ങ്; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഇർഫാന; സംസ്കാരം നടത്തിയത് സേവാഭാരതിയല്ല

Kerala
  •  5 hours ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് നാളെ മുതൽ; അബുദബി - ഫുജൈറ യാത്രയ്ക്ക് 50% ഇളവ്, ടിക്കറ്റ് ബുക്കിംഗ് ഇങ്ങനെ

uae
  •  6 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ചേർക്കപ്പെടുമെന്ന ആശങ്ക, മുൻകൂർ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ നേതാവ്

Kerala
  •  6 hours ago
No Image

ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി സിയഗോയല്‍ കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ വാങ്ങി കാമുകന് നല്‍കിയതായി കണ്ടെത്തല്‍ 

National
  •  6 hours ago
No Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  6 hours ago
No Image

ദുബൈയിലെ ജുമൈറ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ 'സെൻസറി റൂം' ഇനി ഇവിടെ

uae
  •  6 hours ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  6 hours ago