HOME
DETAILS

പൗരത്വത്തിന് മതം നോക്കണമെന്ന നിയമം മൗലികാവകാശത്തെ ഇല്ലായ്മ ചെയ്യുന്നത്: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
January 13, 2020 | 4:02 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae

 

കോഴിക്കോട്: പൗരത്വം നല്‍കാന്‍ മതം നോക്കണമെന്ന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്ന മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വതന്ത്രമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തുള്ളവരെ മതംനോക്കി പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അനീതിയും രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരുമാണ് ഈ നിയമം.
മുസ്‌ലിമിനെയും ദലിതനെയും ക്രിസ്ത്യാനിയെയും ഈ രാജ്യത്തുനിന്ന് പുറത്താക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
രാജ്യത്ത് മതേതര വിശ്വാസികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിന് സാധ്യമല്ല. നമ്മളെല്ലാവരും ഈ രാജ്യത്ത് ജനിച്ചവരും ഈ രാജ്യക്കാരനായി മരിക്കാനും ആഗ്രഹിക്കുന്നവരാണ്. മതേതര വിശ്വാസികളായ ജനങ്ങളെല്ലാവരും ഒറ്റക്കെട്ടായി സമരരംഗത്താണുള്ളത്. സ്വാതന്ത്ര്യസമരത്തിലെ നമ്മുടെ പാരമ്പര്യവും അതാണ്. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിലും മറ്റും കേരളത്തിലെ മുസ്‌ലിം പള്ളികളില്‍ നടന്ന പല യോഗങ്ങള്‍ക്കും സഹോദര മതസ്ഥര്‍ അധ്യക്ഷത വഹിച്ച സന്ദര്‍ഭം വരെ ഉണ്ടായിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ തുടര്‍ന്നും ഉണ്ടാവണം. എങ്കില്‍ മാത്രമേ നമുക്ക് ഭരണഘടയും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ ഒരുമിച്ച് നിന്നാണ് ഈ നാടിന് സ്വാതന്ത്ര്യം നേടിയെടുത്തത്. സ്വാതന്ത്ര്യസമരത്തിന് എല്ലാനിലക്കും വലിയ സംഭാവനകളര്‍പ്പിച്ച മുസ്‌ലിം സമുദായത്തെ ഈ രാജ്യത്തിന് അന്യമാക്കുക എന്നതാണ് ഈ നിയമത്തിലൂടെ തല്‍പ്പരകക്ഷികള്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ.
കേരളാ നിയമസഭ ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു.
ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോവണം. കരിനിയമത്തിന്റെ അപകടങ്ങളില്‍ നിന്ന് ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും രക്ഷിക്കുക എന്നതോടൊപ്പം അവര്‍ക്ക് ശാന്തിയും സമാധാനവും നിര്‍ഭയരായി ജീവിക്കാനുള്ള മാനസികാവസ്ഥയും നല്‍കുക എന്നതും പ്രധാനമാണ്.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ മതസൗഹാര്‍ദവും മതേതരത്വവും മഹത്തായ ഭരണഘടനയും സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  7 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  7 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  7 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  7 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago