HOME
DETAILS

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

  
February 19, 2026 | 5:27 PM

piravam police arrest culprit in related to uk job scam

കൊച്ചി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 12 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബെന്നി (57)യെയാണ് പിറവം പൊലിസ് അറസ്റ്റ് ചെയ്തത്. 

2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പിറവം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നാണ് ബെന്നി യുകെയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങിയത്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ നിന്നാണ് ബെന്നിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പൊലീസ് നിരീക്ഷണം. കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി 13 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നിര്‍ദേശാനുസരണം പിറവം എസ് എച്ച് ഒ സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ സെയ്തു മുഹമ്മദ്, എന്‍.പി.ബിജു, എ എസ് ഐ മാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

man accused of cheating a youth out of rs 12 lakh by offering a job in the uk has been arrested. the accused, benny (57), a native of thrissur, was taken into custody by piravom police.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  7 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  7 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  8 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  8 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  8 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  8 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  8 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  8 days ago