HOME
DETAILS

ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂര്‍ക്കുളം പഞ്ചായത്ത് സന്ദര്‍ശിച്ചു

  
backup
January 06 2019 | 05:01 AM

%e0%b4%b9%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b5%81

പുന്നയൂര്‍ക്കുളം: ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂര്‍ക്കുളം പഞ്ചായത്ത് സന്ദര്‍ശിച്ചു. ഹിമാചല്‍ പ്രദേശിലെ ടിബറ്റന്‍ അതിര്‍ത്തി ജില്ലയായ കിനൗറില്‍ നിന്നുള്ള 29പേരുള്‍പ്പെടുന്ന സംഘമാണ് പഞ്ചായത്ത് സന്ദര്‍ശിക്കാന്‍ എത്തിയത്.
ജനകീയാസൂത്രണ പദ്ധതികളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 'കില'യില്‍ എത്തിയ സംഘമാണ് ഉത്തരവാദിത്ത ടൂറിസം പെപ്പര്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തെരെഞ്ഞെടുത്ത പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചത്.കിനൗര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടാഷിക്കി നേഗിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘാംഗങ്ങള്‍ ഭരണസംവിധാനം, വികസനപദ്ധതികള്‍ തുടങ്ങിയവയെ പറ്റി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
സംഘത്തോടൊപ്പം കിലയിലെ ഉദ്യോഗസ്ഥന്‍ പി.വി. രാമകൃഷ്ണന്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ്, വൈസ് പ്രസിഡന്റ് മൈമൂന, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എസ് ഭാസ്‌ക്കരന്‍, അംഗങ്ങളായ ഹസീന സൈനുദ്ദീന്‍, യു.എം ഫാരിഖ്, വി. നൗഷാദ്, ജയന്തി ശശീധരന്‍, ജയലക്ഷമി രാജന്‍, സലീന മൊയ്തീന്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago