HOME
DETAILS

സര്‍ക്കാര്‍ സത്യവാങ്മൂലം നിര്‍ണായകമാകും

  
backup
January 06 2019 | 21:01 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%ae%e0%b5%82-3

 

 

ചെറുവത്തൂര്‍: പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലം നിര്‍ണായകമാകും. അധ്യാപക നിയമനത്തിന് കെ- ടെറ്റ് യോഗ്യത ബാധകമാക്കാത്തതിനെതിരേ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാല്‍ നിയമന നടപടികള്‍ അനന്തമായി നീളുകയാണ്.
ഈ കേസ് 14നാണ് പരിഗണിക്കുന്നത്. കേസിലെ അന്തിമ വിധിക്കുശേഷം മാത്രമേ 2016 ഓഗസ്റ്റ് 30ന് ശേഷമുള്ള ഒഴിവുകളില്‍ നിയമന ശുപാര്‍ശ അയക്കാനാകൂ. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്നത്. 2016 ഓഗസ്റ്റ് 30നാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ അധ്യാപകരാകാനുള്ള യോഗ്യതയില്‍ കെ- ടെറ്റ് കൂടി ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയത്. അതിനാലാണ് അതിനുമുന്‍പുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് തടസമില്ലെന്ന നിര്‍ദേശം വന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ ഡിസംബര്‍ 21നാണ് ഹൈക്കോടതി ഉപാധികളോടെ നീക്കിയത്. ഇതേതുടര്‍ന്ന് എല്ലാ ജില്ലകളിലെയും എല്‍.പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റ് പുറത്തിറങ്ങിക്കഴിഞ്ഞു.
ചില ജില്ലകളിലെ യു.പി സ്‌കൂള്‍ റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 6,326 പ്രൈമറി അധ്യാപക ഒഴിവുകള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും ട്രൈബ്യൂണലില്‍ കേസ് തീര്‍പ്പാകാതെ കിടക്കുന്നതിനാല്‍ ഭൂരിപക്ഷം ഒഴിവുകളും നികത്താനാകാത്ത സാഹചര്യമാണുള്ളത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിനുള്ള നടപടികള്‍ പി.എസ്.സി ആരംഭിച്ചിട്ട് നാലുവര്‍ഷമായി. 2014ല്‍ പരീക്ഷാ നോട്ടിഫിക്കേഷനില്‍ കെ- ടെറ്റ് യോഗ്യത മാനദണ്ഡമാക്കാത്തതിനെതിരേ നല്‍കിയ ഹരജിയാണ് ട്രൈബ്യൂണലില്‍ നിലവിലുള്ളത്. കൃത്യമായ സത്യവാങ് മൂലം സര്‍ക്കാര്‍ നല്‍കിയാല്‍ വിധി അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഉദ്യോഗാര്‍ഥികള്‍.
നേരത്തെ ഡിസംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കുന്നതിന് സര്‍ക്കാര്‍ സമയം നീട്ടി വാങ്ങുകയായിരുന്നു. ഇനിയും ഈ സ്ഥിതി ഉണ്ടായാല്‍ നിയമന നടപടികള്‍ അനന്തമായി നീളും.
2016ലാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago