HOME
DETAILS

ആരെയും കടലെടുത്തില്ല; ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ തീരത്ത് ആശ്വാസം

  
backup
June 10 2016 | 21:06 PM

%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%86%e0%b4%b6

ആലപ്പുഴ: മത്സ്യബന്ധനയാനം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായെന്ന വാര്‍ത്ത തീരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നമിര്‍ത്തിയത് മണിക്കൂറുകളോളം. ഒടുവില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തി വാര്‍ത്ത അഭ്യൂഹം മാത്രമെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കടല്‍പാലത്തിന് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് മത്സ്യത്തൊഴിലാളികളെ കാണാതായെന്ന അഭ്യൂഹം ഉയര്‍ന്നത്.
മൂന്ന് ദിവസം മുമ്പ് കടലില്‍ നങ്കുരമിട്ടിരുന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ തീരത്ത് അടിഞ്ഞതാണ് ആശങ്ക സൃഷ്ടിച്ചത്. നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയപ്പോള്‍ ആലപ്പുഴ തീരദേശവാസികള്‍ ഭയാശങ്കയുടെ മുള്‍മുനയിലായിരുന്നു.
11.30ന് ആലപ്പുഴ ബീച്ചിന് പടിഞ്ഞാറ് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായെന്ന വിവരം ലഭിക്കുന്നതോടെയാണ് ആശങ്കയുടെ നിമിഷങ്ങള്‍ ആരംഭിക്കുന്നത്. വിവരം മത്സ്യത്തൊഴിലാളികള്‍ പൊലിസിനെ അറിയിച്ചു. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ നാല് മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകിടക്കുന്നതായായിരുന്നു വാര്‍ത്ത.
ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് പൊലിസ് ഇതിനോടകം വിവരം കൈമാറി. തൃക്കുന്നപ്പുഴ കോസ്റ്റല്‍ പൊലിസ് സ്‌റ്റേഷനില്‍ നിന്നും ഇന്റര്‍സെപ്റ്റര്‍ ബോട്ട് എത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും കടല്‍ രൂക്ഷമായതിനാല്‍ ഇതിനുള്ള സാധ്യത വിരളമായി. കടല്‍ കലുഷിതമായതിനാല്‍ തെരച്ചില്‍ നടത്താന്‍ സാധിക്കാതെ ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലിസും കാഴ്ചക്കാരാകേണ്ടി വന്നു. ജില്ലാ ദുരന്തനിവാരണ വിഭാഗം കൊച്ചി നാവിക കേന്ദ്രവുമായി ബന്ധപ്പെട്ടയുടനെ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ചേതക് ഹെലികോപ്റ്ററുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.
കടലില്‍ പരിശോധന നടക്കുന്നതിനിടെ തകര്‍ന്ന ബോട്ടിന്റെ കൂടുല്‍ അവശിഷ്ടങ്ങള്‍ തീരത്തടിഞ്ഞു. അപകടമുണ്ടായിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് മൂന്നുമൈല്‍ ചുറ്റളവില്‍ ഹെലികോപ്റ്ററുകള്‍ പരിശോധനകള്‍ നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കൂടുതലായി കരയ്ക്കടിയുകയും ചെയ്തതോടെ പരിഭ്രാന്തി കൂടുതല്‍ പരന്നു.
ഇതിനിടെ പൊലിസ് ആലപ്പുഴ തീരത്തു നിന്നും കടലില്‍ പോയ മത്സ്യബന്ധന യാനങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജില്ലയുടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയിട്ടില്ലായെന്ന വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥരും ആശയ കുഴപ്പത്തിലായി.
ഇതിനിടയിലാണ് തകര്‍ന്ന ബോട്ടിന്റെ ഉടമ വള്ളിക്കാവ് സ്വദേശി ബാബു കടപ്പുറത്തെത്തിയത്. എട്ടിന് ഫിഷറീസ് വകുപ്പിന്റെ പരിശോധനയ്ക്കായി കൊണ്ടുവന്ന തന്റെ ബോട്ട് എന്‍ജിന്‍ തകരാര്‍ മൂലം അഴക്കടലില്‍ നങ്കൂരമിട്ടിരുന്നുവെന്നും ബോട്ടിലുണ്ടായിരുന്ന മൂന്നു തൊഴിലാളികള്‍ മറ്റൊരു ബോട്ടില്‍ കരയ്‌ക്കെത്തിയിരുന്നെന്നും ആങ്കര്‍ ചെയ്ത ബോട്ട് കടല്‍ ക്ഷോഭത്തില്‍ തകരുകയായിരുന്നുവെന്നും പറഞ്ഞതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.
മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതായുള്ള വിവരമറിഞ്ഞ് നൂറുകണക്കിനാളുകളും കടപ്പുറത്ത് തടിച്ചു കൂടിയിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തീരത്തോടടുത്ത് ഹെലികോപ്റ്ററില്‍ നിന്ന് കയറുവഴി ഇറങ്ങുകയും തെരച്ചില്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് റവന്യു ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെ ആലപ്പുഴയുടെ തീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടില്ലെന്ന് സ്ഥിരീകരണം.
അതോടെ അന്യസംസ്ഥാന തൊഴിലാളികളാണോ അപകടത്തില്‍പ്പെട്ടതെന്ന ചോദ്യമായി. ഇതോടെ ആശങ്ക കൂടുതല്‍ ശക്തമായി. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം. ഉച്ചയ്ക്ക് 2.15 ഓടെ ജില്ലാ ഭരണകൂടവും സംഭവം സ്ഥിരീകരിച്ചു. കടലില്‍ മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടില്ല. അതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുന്നു. ഇതോടെ ആലപ്പുഴ തീരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിസന്ധിക്ക് പൂര്‍ണ വിരാമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago