'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബി.ജെ.പി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയില്‍ കുറുവാ സംഘമുണ്ടെന്നാണ് ആരോപണം. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റി ബി.ജെ.പിയെ രക്ഷിക്കണമെന്നാണ് ആവശ്യം.
എഴുതിതയ്യാറാക്കിയ പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, കെ.സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും രാജിവെക്കേണ്ടതില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോല്‍വിയില്‍ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ ബി.ജെ.പിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."