അന്തര്‍ സംസ്ഥാന ചന്ദന മോഷണ സംഘം പിടിയില്‍
വെള്ളിക്കുളങ്ങര: അന്തര്‍ സംസ്ഥാന ചന്ദന മോഷണ മാഫിയ സംഘത്തിലെ നാല് പേരെ വെള്ളിക്കുളങ്ങര റെയ്ഞ്ച് വനം വകുപ്പ് ജീവനക്കാര്‍ പിടികൂടി. മണ്ണാര്‍ക്കാട് കോട്ടോപാടം കൂമഞ്ചേരി വീട്ടില്‍ സൈഫുദ്ദീന്(24), പുറ്റാനിക്കോട് വള്ളുവന്പുഴ വീട്ടില്‍ ആര്‍സല്‍(22), കല്ലൂര്‍ കരോട്ടില്‍ രഞ്ജിത് എന്ന ഉണ്ണി(35), കാറളം തെക്കൂട്ട് വീട്ടില്‍ രാഗേഷ് എന്ന പുഴു രാഗേഷ്(39) എന്നിവരെയാണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ടി.എസ് മാത്യു, മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി ഫോറസ്റ്റ്് റെയ്ഞ്ച് ഓഫിസര്‍ പി.എസ് ഷൈലന്‍, ചട്ടികുളം ഔട്ട് പോസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ ഓഫിസര്‍ പി.ടി ഇഗ്നേഷ്യസ്, എസ് ഗോപാലകൃഷ്ണന്, പി.വി മുരളി, പി.ജി അജിത്, ട്രൈബല്‍ വാച്ചര്‍ എം.വി ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞമാസം ചട്ടികുളം കനകമല ഭാഗത്തുള്ള സംരക്ഷിത വനത്തില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കൊണ്ടുപോയ കേസിലാണ് ഇവര്‍ ഇപ്പോള്‍ പിടിയിലായത്. മണ്ണാര്‍ക്കാട് വനം ഡിവിഷന് മേഖലകളില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ പ്രതികളായ ഇവര്‍ കുന്നമംഗലം പുറ്റാനിക്കാട് വീടാക്രമണ കേസിലും പ്രതികളാണെന്ന് വനം വകുപ്പ് അറിയിച്ചു. ഇവരില്‍ രഞ്ജിത്തിന്റെ പേരില്‍ പുതുക്കാട്, കല്‍പ്പറ്റ, നെന്മാറ, മുവ്വാറ്റുപുഴ, കളമശ്ശേരി, പെരുമ്പാവൂര്‍, മാള പൊലിസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. പുഴു രാഗേഷ് എന്ന രാഗേഷ് നെടുപുഴ പൊലിസ് സ്റ്റേഷനില്‍ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട ആളും എതിര് കൊട്ടേഷന്‍ സംഘത്തില്‍ പെട്ട ആളിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമാണെന്നു വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."