ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും
ന്യൂഡല്‍ഹി: ചൈനയില്‍ മാരകമായ കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരിയാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്നത്.
ചൈനയില്‍ മാരകമായ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ രോഗം ബാധിച്ച ആദ്യ വിദേശിയാണ് പ്രീതി മഹേശ്വരി. ഇവരില്‍ രോഗം സ്ഥിരീകരിച്ചതായി ഭര്‍ത്താവ് അന്‍ഷുമാന്‍ ഖോവല്‍ വ്യക്തമാക്കി. 2002ല്‍ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് പടര്‍ത്തിയ സാര്‍സ് രോഗം മൂലം ആയിരത്തോളം ആളുകള്‍ മരിച്ചിരുന്നു. ചൈനയില്‍ ഇതുവരേ 1723 പേര്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കടുത്ത ന്യൂമോണിയയാണ് രോഗലക്ഷണം. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ പടരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് വുഹാനിലാണ് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത.് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതായി കണ്ടെത്തിയിട്ടില്ല. എങ്കിലും അധികൃതര്‍ അതീവ ജാഗ്രതയിലാണ്. ചൈനയില്‍ സന്ദര്‍ശനത്തിനായി പോകുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."