HOME
DETAILS

സഊദിയിൽ വിദേശ നിക്ഷേപത്തിൽ ഇന്ത്യൻ കമ്പനികൾ മുന്നിൽ

  
backup
January 21, 2020 | 9:50 AM

indian-companies-in-leading-position-in-saudi
     റിയാദ്: സഊദിയിൽ വിദേശ നിക്ഷേപത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യൻ കമ്പനികൾ. അമേരിക്ക, ചൈന, ബ്രിട്ടൺ, ഫ്രാൻസ്, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്. ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം രാജ്യത്തേക്ക് വൻതോതിൽ വിദേശ നിക്ഷേപം എത്തിയതായും  അതോറിറ്റി വ്യക്തമാക്കി. 2018 ൽ 238 കമ്പനികളുടെ സ്ഥാനത്ത് 2019 ൽ 305 കമ്പനികളാണ് രാജ്യത്ത് നിക്ഷേപം നടത്തിയത്.
 
     കഴിഞ്ഞ വർഷം 140 ഇന്ത്യൻ കമ്പനികളാണ് സഊദിയിൽ നിക്ഷേപത്തിനെത്തിയത്. തൊട്ടു മുമ്പത്തെ വർഷം അത് വെറും മുപ്പത് കമ്പനികൾ മാത്രമായിരുന്നു. കൂടാതെ, 
 
കഴിഞ്ഞ വർഷം 193 നിർമാണ കമ്പനികൾ, 190 വ്യവസായ സ്ഥാപനങ്ങൾ, 178 ഐ.ടി കമ്പനികൾ എന്നിവയാണ് സഊദി വിപണിയിലേക്ക് പ്രവേശിച്ച മറ്റു രാജ്യങ്ങളിലടക്കമുള്ള കമ്പനികൾ. ഇതിൽ 100 ബ്രിട്ടീഷ് കമ്പനികളും 82 അമേരിക്കൻ കമ്പനികളും ഉൾപ്പെടും.  
 
      വ്യവസായം, നിർമാണം, ടെലി കമ്യൂണിക്കേഷൻ, വിവരസാങ്കേതിക വിദ്യ എന്നീ അടിസ്ഥാന വികസന മേഖലകളിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ സഊദിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള നിക്ഷേപ സംഗമം അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചതിനാൽ 2018 നേക്കാൾ 2019 ൽ വിദേശ നിക്ഷേപത്തിൽ 54 ശതമാനം വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിപ്പിക്കുന്നതിനാൽ രാജ്യം വലിയ സാമ്പത്തിക വളർച്ചയിലേക്ക് മുന്നേറുകയാണെന്ന് ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ എൻജിനീയർ ഇബ്രാഹീം അൽഉമർ പറഞ്ഞു. സഊദിയിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും ലോകാടിസ്ഥാനത്തിൽ തന്നെ അതിവേഗം വളർച്ച നേടുന്ന രാജ്യമായി മാറിയെന്നും ലോക ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. സഊദി വിഷൻ 2030 യുടെ ഭാഗമായി രാജ്യത്ത് വൻ നിക്ഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റുകയാണ് ഭരണകൂടം. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  9 days ago
No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  9 days ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  9 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  9 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  9 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  9 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  9 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  9 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  9 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  9 days ago