HOME
DETAILS

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

  
Web Desk
February 20, 2026 | 3:13 PM

athavanad accident cleaner trapped inside lorry dies

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. എട്ടു മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ ലോറി ഉയർത്തി ക്യാബിൻ പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് അപകടം നടന്നത്. പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി 60 അടി താഴ്ചയുള്ള ക്വാറിയിലേക്ക് പതിക്കുകയായിരുന്നു. ലോറി വീഴുന്നത് കണ്ട ഒരു വിദ്യാർത്ഥിയാണ് ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ നടത്തിയ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.

തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്കൂബാ ഡൈവേഴ്‌സും ചേർന്ന് നടത്തിയ ദൗത്യം അതീവ ദുഷ്കരമായിരുന്നു. രണ്ട് തവണ ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ രാത്രിയോടെയാണ് ലോറി വെള്ളത്തിൽ നിന്നും പൂർണ്ണമായും ഉയർത്താനായത്. വാഹനത്തിന്റെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയെ പുറത്തെടുക്കാനായത്.

ക്വാറിക്ക് സമീപം യാതൊരുവിധ സുരക്ഷാ ഭിത്തിയും സ്ഥാപിച്ചിട്ടില്ലെന്നും ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻപും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും നാട്ടുകാർ പരാതിപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  4 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  4 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  4 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  4 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  4 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  4 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  4 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  4 days ago
No Image

അയാൾ അധ്യാപകനല്ല, മൃ​ഗം ! നിതിന്റെ മരണത്തിൽ ​ഗുരുതര വെളിപ്പെടുത്തലുമായി സഹപാഠികൾ

Kerala
  •  4 days ago