HOME
DETAILS

കുഞ്ഞുകൈകളില്‍ പച്ചക്കറി കൃഷി ഭദ്രം

  
backup
January 09, 2019 | 2:09 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b5%88%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1

കോടഞ്ചേരി: തിരുമലയില്‍ ഷാജിയുടെയും ഷൈനിയുടെയും ഇളയ പുത്രനായ ഷാരോണ്‍ ഷാജി ജൈവ പച്ചക്കറികൃഷിയില്‍ മാതൃകയാകുന്നു. ശീതകാല പച്ചക്കറി വിളകളായ കാബേജ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, കോളിഫ്‌ലവര്‍, കൂടാതെ മുളക്, പയര്‍, വെണ്ട, വഴുതന എന്നീ കൃഷികളും ഷാരോണ്‍ ചെയ്യുന്നു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഷാരോണ്‍ ഷാജി പിതാവായ ഷാജിയുടെയും സ്‌കൂള്‍ അധ്യാപകനായ അരുണ്‍ ജോസഫിന്റെയും പ്രേരണയിലാണ് കൃഷി ആരംഭിച്ചത്. ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണമായി കോടഞ്ചേരി കൃഷിഭവനും കൂടെയുണ്ട്. സ്വന്തം വീട്ടിലെ കോഴി ഫാമില്‍ നിന്നുള്ള കോഴിക്കാഷ്ഠവും പശുവിന്‍ ചാണകവും ആണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഗോമൂത്രം കാന്താരി മിശ്രിതമാണ് രോഗങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്നത്.കോടഞ്ചേരി കൃഷിഭവനില്‍ നിന്ന് കിട്ടിയ വിത്തും തിരുവമ്പാടി അഗ്രോ സര്‍വിസ് സെന്ററില്‍ നിന്നുള്ള തൈകളും ആണ് കൃഷിയിറക്കാന്‍ ഉപയോഗിച്ചത്. കുരുന്നു കൈകളിലെ കാര്‍ഷിക വിസ്മയം കണ്ടു അധ്യാപകരും വിദ്യാര്‍ഥികളും തോട്ടം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  24 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  24 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  24 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  24 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  24 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  25 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  25 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  25 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  25 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  25 days ago