പെരിയാറിന്റെ സംരക്ഷണം സാമൂഹിക ബാധ്യതയായി ഏറ്റെടുക്കണം: ഡോ. സെബാസ്റ്റ്യന്‍ പോള്‍
ആലുവ: പെരിയാറിന്റെ സംരക്ഷണം പൊതു സമൂഹം ബാധ്യതയായി ഏറ്റെടുക്കണമെന്ന് മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പെരിയാറിന്റെ നാശം നാടിന്റെ നാശമാണെന്ന് അദ്ദേഹം പറഞ്ഞു.
പെരിയാര്‍ മലിനീകരണത്തില്‍ സമൂഹം പുലര്‍ത്തുന്ന മൗനത്തിനു കനത്ത വില നല് കേണ്ടി വരുമെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതി 'പെരിയാറിനെ സംരക്ഷിക്കു, ജനങ്ങളെ രക്ഷിക്കു' എന്ന ആവശ്യവുമായി ആലുവയില്‍ നടത്തുന്ന 48 മണിക്കുര്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നദ്ദേഹം.
സമിതി സെക്രട്ടറി വി.എ. സിയാദ് അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ, ജനസേവ ചെയര്മാന് ജോസ് മാവേലി, എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ് വീനന് കെ.എം. കഞ്ഞുമോന്, യൂത്ത് കോണ്‍ഗ്രസ്സ് ചാലക്കുടി പാര്‍ലമെന്റ് പ്രസിഡന്റ് പി.ബി. സുനീര്‍, ടി.സി. റഫീക്ക്, നാസിര്‍ മനയില്‍, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് പി.പി. .മൊയ്തീന് കുഞ്ഞ്, പി.എ. ഹംസക്കോയ, വിജയ കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."