വിശുദ്ധ ഹറമുകളില്‍ തറാവീഹ് നിസ്‌കാരത്തിനു പുതിയ ഇമാമുകളെ നിയമിച്ചു
മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിടുന്നബവിയിലും തറാവീഹ് നിസ്‌കാരതിനായി പുതിയ രണ്ടു ഇമാമുമാരെ നിയമിച്ചു. റമദാനില്‍ സേവനത്തിനു ഇരു ഹറം സേവകന്‍ കൂടിയായ സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അംഗീകാരം നല്‍കി. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ശൈഖ് സലഹ് ബിന്‍ സലിം ബൗസ്മാന്‍ എന്നിവരും മദീനയിലെ മസ്ജിദുന്നബവിയില്‍ നിലവിലെ മദീനയിലെ ഖുബാ മസ്ജിദ് ഇമാമായ ശൈഖ് മുഹമ്മദ് ബിന്‍ ഖലില്‍ അല്‍ ഖരി എന്നിവരെയുമാണ് നിയമിച്ചതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരു ഹറമുകളിലും ഖിറാഅതിനോടനുബന്ധിച്ചു പരിഭാഷക്കുള്ള സംവിധാനങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വിദേശ ഭാഷകളില്‍ പരിഭാഷക്കായി 36 പരിഭാഷകരെയാണ് നിയമിച്ചിരിക്കുന്നത്. ഇരു ഹറം പള്ളികള്‍ക്കുള്ളിലും ലഭിക്കാവുന്ന രീതിയില്‍ എഫ്.എം ചാനല്‍ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ശ്രവിക്കുന്നതിനായി 79,000 ഹെഡ് ഫോണുകളും ഒരുക്കിയിട്ടുണ്ട്. ഇത് ശ്രവിക്കനായി ഇതര ഭാഷാ തീര്‍ഥാടകര്‍ ഒരേ സ്ഥലത്ത് ഒരുമിച്ചു കൂടുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് വിപുലമായ സംവിധാനത്തോടെ ശ്രവിക്കാനുള്ള സംവിധാനം വിപുലപ്പെടുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."