കാരായിമാരെ രക്ഷിക്കാന്‍ നീതിസാക്ഷ്യവുമായി ഡി.വൈ.എഫ്.ഐ
തലശ്ശേരി: എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസില്‍ കാരായിമാരെ സി.ബി.ഐ വേട്ടയാടുന്നെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നീതിസാക്ഷ്യം സംഘടിപ്പിക്കുന്നു. നിയമം തോറ്റു പോകരുത്, നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന സന്ദേശമുയര്‍ത്തി നാളെ കോടിയേരി കുറ്റിവയലിലാണ് നീതി സാക്ഷ്യം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐ അഞ്ചു വര്‍ഷമായി വേട്ടയാടുകയാണ്. ജാമ്യം ലഭിച്ചിട്ടും മൂന്നു വര്‍ഷമായി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചു. ചെമ്പ്രയിലെ കുപ്പി സുധീഷിന്റെയും കുറ്റിവയലിലെ ഷിനോജിന്റെയും വെളിപ്പെടുത്തലിലൂടെ കാരായിമാര്‍ക്ക് ഫസല്‍ വധക്കേസില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടും നിരപരാധികളായ ഇരുവര്‍ക്കുമെതിരെ നീതി നിേഷധം തുടരുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
നാളെ വൈകുന്നേരം അഞ്ചുമണിക്ക് നീതിസാക്ഷ്യം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. എ.എന്‍ ഷംസീര്‍ എം.എല്‍.എ, അഡ്വ.കെ.എസ് അരുണ്‍കുമാര്‍, എം സുരേന്ദ്രന്, വി.കെ സനോജ്, എം.സി രമേശന് സംസാരിക്കും. നാളെ മൂന്ന് മണിക്ക് ചെമ്പ്ര, സെയ്ദാര്‍പള്ളി, ഇല്ലത്ത്താഴെ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് നീതി യാത്രയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ വി.പി വിജേഷ്, പി.പി സനില്‍, പി.വി സച്ചിന്, എന്‍.പി ജസീല്‍, എന്‍.എം പ്രജിത്ത്, സി.എന്‍ ജിതുന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."