HOME
DETAILS

ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമം പാലിക്കും: സ്പീക്കര്‍

  
backup
January 28, 2020 | 6:22 PM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം നിയമാനുസൃതമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭാ ചട്ടം 130 പ്രകാരം അനുവദിക്കാവുന്നതാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാര്യോപദേശക സമിതിയുടെയും അഭിപ്രായം അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നും നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ലംഘനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. റൂള്‍ 130 പ്രകാരം ഈ പ്രമേയം അനുവദിക്കാമെന്നാണ് ചട്ടം. ഇത്തരം പ്രമേയം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പ്രമേയത്തിന് ദിവസം നിശ്ചയിച്ച് അറിയിച്ച് മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ. സഭയിലെ സമയം കൂടി പരിഗണിച്ച് സഭാ നേതാവുമായി ആലോചിച്ച് ചെയ്യണം. അടുത്ത വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതിയില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
സ്പീക്കര്‍ക്ക് സഭയിലെ സമയക്രമം പരിശോധിച്ച് ചര്‍ച്ചയ്ക്ക് സമയം നീക്കിവെക്കാം. പ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്പീക്കര്‍ അഭിപ്രായം പറയേണ്ടതില്ല. പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭക്കുണ്ട്. അത് രാജ്യത്തെ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭ തെറ്റായി ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ നയം രൂപീകരിക്കേണ്ടതും നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കേണ്ടതും മന്ത്രിസഭയാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ആ നയം സമൂഹത്തെ അറിയിക്കുകയെന്ന ബാധ്യതയാണ് ഗവര്‍ണര്‍ നിര്‍വഹിക്കുക. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ പ്രമേയം പാസാക്കിയ നിയമസഭ തെറ്റായ എന്തോ ചെയ്‌തെന്ന തോന്നല്‍ ജനങ്ങളിലുളവാക്കിയെന്നും ഇതിനെയാണ് സഭയുടെ നാഥനെന്ന നിലയിലാണ് താന്‍ പ്രതിരോധിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago